ക്രിസ്തു പ്രതിസന്ധികൾക്കിടയിൽ പ്രത്യാശ നൽകുന്നു: ടിം ബുഷ്

എല്ലാവിധ പ്രശ്നങ്ങൾക്കിടയിൽ നിന്നും നമുക്ക് പ്രത്യാശ നൽകുന്നത് ക്രിസ്തുവാണെന്നും നമ്മെ കൊടുംകാട്ടിൽ നിന്ന് രക്ഷിക്കുന്നത് ക്രിസ്തുവാണെന്നും എക്കാലവും ഓർമ്മിക്കണമെന്ന് കത്തോലിക്കാ സംഘടനയായ നാപ്പാ ഇൻസ്റ്റിട്യൂട്ടിന്റെ സ്ഥാപകനായ ടിം ബുഷ്. ഈ സമയത്ത് പല കത്തോലിക്കരുടെയും മാനസികാവസ്ഥ സംഗ്രഹിക്കാൻ കഴിയുമെങ്കിൽ അതിനു ഒറ്റവാക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ – നിരാശ.

എല്ലാ വിശ്വാസികൾക്കിടയിലും നിരാശയുണ്ട്. കൊറോണ വൈറസ് കൊണ്ടുവന്ന കഴിഞ്ഞ 18 മാസത്തെ വെല്ലുവിളികളും ഇതിന് ആഴം കൂട്ടി. അതിനാൽ നിരാശ വളരെ വ്യാപകമാണ്. അതു കൂടാതെ മതസ്വാതന്ത്ര്യവും നിരന്തരമായ ആക്രമണങ്ങളും ക്രൈസ്തവരെ വലക്കുകയാണ്. മനുഷ്യന്റെ അന്തസ്സ് വ്യാപകമായി നിഷേധിക്കപ്പെടുന്നു. വംശത്തിന്റെയും ലിംഗത്തിന്റെയും ലെൻസിലൂടെ മാത്രം ആളുകളെ നോക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. എന്നാൽ ഈ സാഹചര്യം അഭിമുഖീകരിക്കുന്നത് നിരാശാ ജനകമാണെന്നും ബുഷ് പറഞ്ഞു.

“കത്തോലിക്കരെന്ന നിലയിൽ നമ്മൾ അവസാനമായി ചെയ്യേണ്ടത് പ്രത്യാശയിൽ ജീവിക്കുക എന്നതാണ്. കാരണം, കൊടുങ്കാറ്റിനെ ശമിപ്പിക്കാൻ ദൈവത്തിനു ഇപ്പോഴും കഴിയും. നമുക്ക് എപ്പോഴും അവിടുത്തെ ഉപകരണങ്ങളാകാം. പ്രാർത്ഥന, വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന എന്നിവയിലൂടെ നമുക്ക് പ്രത്യാശയെ കണ്ടെത്താൻ സാധിക്കും. ക്രിസ്തു എല്ലായ്പ്പോഴും നമുക്കായി നിലനിൽക്കുന്നു. അവിടുന്ന് ഇപ്പോഴും നമുക്ക് പ്രത്യാശ നൽകുന്നു. നിരാശയെ മറികടക്കാൻ നാം ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമുക്കോ ലോകത്തിനോ പ്രാധാന്യം നൽകാതെ ഒരു പുതിയ രീതിയിൽ നമുക്ക് അവനിലേക്ക് തിരിയാം” – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.