സ്വാർത്ഥതയുടെ അടിമത്വത്തിൽ നിന്നും ക്രിസ്തു കുടുംബങ്ങളെ മോചിപ്പിച്ചിരിക്കുന്നു: പാപ്പാ

“ക്രിസ്തു, തന്റെ സഹനത്തിലൂടെയും മരണത്തിലൂടെയും, സ്വാർത്ഥതയുടെ അടിമത്തത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ജീവിത മാതൃക അനുകരിക്കുന്നതിലൂടെ നമുക്കും മറ്റുള്ളവരെ നിസ്വാർത്ഥമായി സ്നേഹിക്കുവാൻ കഴിയും.” വത്തിക്കാനിൽ നടക്കുന്ന കുടുംബങ്ങൾക്കായുള്ള സമ്മേളനത്തിൽ വിശുദ്ധകുർബാന അർപ്പിക്കവെയാണ് പപ്പാ ഈ കാര്യം ഓർമിപ്പിച്ചത്.

സ്വാതന്ത്ര്യം നമുക്ക് ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഒന്നാണ്. ജനിക്കുമ്പോഴേ നമ്മുടെ ഉള്ളിൽ പലതരത്തലുള്ള പ്രവണതകൾ ഉണ്ടാകുന്നു. അത്തരത്തിൽ ഒന്നാണ് സ്വാർത്ഥത. സ്വയം എല്ലാറ്റിന്റെയും കേന്ദ്രമാക്കാനും സ്വന്തം താൽപ്പര്യങ്ങളിൽ മാത്രം ശ്രദ്ധാലുവായിരിക്കാനും ഉള്ള വ്യഗ്രത നമ്മുടെ ഉള്ളിൽ ഉണ്ടാകുന്നു. ഈ വ്യഗ്രതയിൽ നിന്നാണ് ക്രിസ്തു തന്റെ സഹനം വഴി നമ്മെ മോചിപ്പിക്കുന്നത്. പാപ്പാ വ്യക്തമാക്കി.

ക്രിസ്തുവിന്റെ കൃപയാൽ വിവാഹ ജീവിതത്തിലൂടെ കുടുംബങ്ങൾ കെട്ടിപ്പടുക്കുക എന്ന വലിയ ദൗത്യം സ്വീകരിച്ചവരാണ് നിങ്ങൾ. ഈ ദാമ്പത്യ ജീവിതത്തിൽ ദൈവം നിങ്ങൾക്കായി നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തെ സ്വാർത്ഥതയോടെ ഉപയോഗിക്കാതെ നിങ്ങൾക്കൊപ്പം ചേർത്തു വച്ചിരിക്കുന്ന പങ്കാളിയെ സ്നേഹിക്കുന്നതിനായി ഉപയോഗപ്പെടുത്താം എന്നും പാപ്പാ കുടുംബങ്ങളെ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.