ക്രിസ്തു പ്രശസ്തി അന്വേഷിച്ചിരുന്നില്ല – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: തന്നെക്കാണാനും തന്റെ പ്രസംഗം കേള്‍ക്കാനും എത്തിയിരുന്ന ഓരോ വ്യക്തിക്കും ക്രിസ്തു പ്രത്യേകം പരിഗണന നല്‍കിയിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. ”തന്റെ പ്രശസ്തിയെക്കുറിച്ച് ക്രിസ്തു അറിയുന്നുണ്ടായിരുന്നില്ല. തന്റെ ജനത്തില്‍ ഓരോരുത്തരെയും അവിടുന്ന് കരുണയോടെ നോക്കി.” ജനക്കൂട്ടം ക്രിസ്തുവിനെ തേടിയെത്തിയത് എങ്ങനെയെന്ന് വിശദീകരിക്കുകയായിരുന്നു  ഫ്രാന്‍സിസ് പാപ്പ.

”ഞാന്‍ ക്രിസ്തുവില്‍ ദൃഷ്ടി ഉറപ്പിച്ച് മുന്നോട്ട് നടക്കുന്നു. എന്റെ നോട്ടം ഞാന്‍ ഉറപ്പിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ കണ്ണുകളിലാണ്. അവിടുന്ന് എന്നെ ഉറ്റുനോക്കുന്നതായി ഞാന്‍ കാണുന്നു. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലെ ഏറ്റവും വിസ്മയകരമായ അനുഭവമാണത്. ഭയപ്പെടേണ്ട, ക്രിസ്തുവില്‍ നോട്ടമുറപ്പിച്ച് നമുക്ക് നല്‍കിയിരിക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് തുടങ്ങുക. അവിടുന്ന് നമുക്കായി മനോഹരമായ ഒരു സമ്മാനം കരുതി വച്ചിട്ടുണ്ടാകും.” പാപ്പയുടെ വാക്കുകള്‍

വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വേര്‍തിരിവുകളില്ലാതെ അവിടുത്തെ കരുണ എല്ലാവരിലേക്കും ഒരുപോലെ ഒഴുകിയെത്തുന്നു എന്ന് പാപ്പ ദിവ്യബലി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. അവിടുത്തെ നോക്കി മുന്നോട്ട് നടക്കാന്‍ പാപ്പ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.