ജീവിതം സാക്ഷ്യമാക്കി ഒരു കുടുംബം

പെറുവിലെ നെവ്വോ ചിമ്പോതെ എന്ന ഗ്രാമത്തില്‍ സംഭവിച്ച ക്രൈസ്തവ സാക്ഷ്യമാണിത്.      

ലിഡര്‍ -ഡോളി ദമ്പതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്; രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. ലിഡറിന് 43 ഉം ഡോളിക്ക് 32 ഉം ആണ് പ്രായം. ഒന്നരവരര്‍ഷങ്ങക്ക് മുമ്പാണ് അവര്‍ ഈ ഗ്രാമത്തിലെത്തുന്നത്. മദ്യപാനി ആയിരുന്നു ലിഡര്‍. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും മദ്യപാന ശീലം അയാളെ പള്ളിയില്‍ പോകുന്നതില്‍ നിന്നും വിലക്കിയിരുന്നു. അയാളുടെ കുടുംബജീവിതം തന്നെ ഇല്ലാതായി. എന്നാല്‍ അവരുടെ ജീവിതത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു.

വിശ്വാസ ജീവിതവും ആത്മീയ ജീവിതവും തമ്മിലുള്ള പോരാട്ടമായിരുന്നു ലിഡറിന്റേത്. അവിടത്തെ പുരോഹിതനായ പദ്രേ പികോയാണ് സഭാ സമൂഹത്തില്‍ അംഗമാകാന്‍ ലിഡറിനെ വിളിച്ചത്. മദ്യപാനിയായ ഒരാള്‍ക്ക് ഈ സ്ഥാനം കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ലിഡറിന് സംശയമുണ്ടായിരുന്നു. വചന പ്രഘോഷണമാണ് അവിടെ ലിഡറിനെ ഏല്‍പ്പിച്ചിരുന്ന ജോലി. അതേപോലെ ദേവാലയവും സൂക്ഷിപ്പും ഏല്‍പിച്ചു. വര്‍ഷത്തിലൊരിക്കല്‍ പുരോഹിതരുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വേണം.  ആദ്യത്തെ ദിവസങ്ങള്‍ ലിഡറിന് വളരെ ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നീട് സുവിശേഷത്തിന്റെ ശക്തി അയാളെ അവിടേക്ക് നയിക്കാന്‍ തുടങ്ങി.

എല്ലാ ദിവസവും ബൈബിള്‍ വായിച്ചിട്ട് വേണമായിരുന്നു ക്ലാസ്സ് ആരംഭിക്കേണ്ടിയിരുന്നത്. അതിനാല്‍ എല്ലാ ദിവസവും ലിഡര്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. അയാളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയത് അപ്പോള്‍ മുതലായിരുന്നു. തന്റെ വിശ്വാസ ജീവിതത്തില്‍ വരുന്ന മാറ്റം ലിഡറിനെ അത്ഭുപ്പെടുത്തി. അയാള്‍ ആദ്യം ചെയ്തത് തന്റെ കുടുംബത്തിന്റെ വീണ്ടെടുപ്പായിരുന്നു.  തന്റെ ഭാര്യയെ പോയി കണ്ട് സംസാരിച്ചു. തന്റെ ഭര്‍ത്താവിന് സംഭവിച്ച മാറ്റം ഡോളിയെയും അത്ഭുതപ്പെടുത്തി. പിന്നീട് മക്കളുമൊന്നിച്ച് കുടംബമായിട്ടാണ് അവര്‍ ബൈബിള്‍ ക്ലാസ്സുകളില്‍ എത്തിയത്.

വിശ്വാസജീവിതത്തില്‍ ആ കുടുംബം ആഴപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല. ദേവാലയത്തിന്റെ കപ്പേള നിര്‍മ്മാണത്തില്‍ ആ കുടുംബം ഒറ്റക്കെട്ടായി നിന്നു. ദേവാലയത്തിലെ തിരുനാള്‍ ദിനം ലിഡറും ഡോളിയും വീണ്ടും വിവാഹിതരായി. വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിന്റെ സാക്ഷ്യമാക്കി അവര്‍ മാറ്റി. ജീവിതം തന്നെ സാക്ഷ്യമാക്കി ജീവിക്കുകയാണ് ഈ കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.