ബിഷപ്പ് ഷാവോ ഷുമിനെ ചൈനീസ് പോലീസ് തട്ടിക്കൊണ്ടുപോയി

വത്തിക്കാൻ അംഗീകരിച്ച ബിഷപ്പ് ഷാവോ ഷുമിനെ ചൈനീസ് പോലീസ് തട്ടിക്കൊണ്ടുപോയി. വർഷങ്ങളോളം ചൈനീസ് സർക്കാരിന്റെ പീഡനത്തിന് ഇരയായ ബിഷപ്പാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അഞ്ച് തവണയെങ്കിലും ബിഷപ്പ് ഷാവോയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2017 മെയ് മാസത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഏഴ് മാസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു. പിന്നീട് 2018 നവംബർ ഒമ്പതിനും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി, എങ്കിലും പിന്നീട് വിട്ടയച്ചു. കത്തോലിക്കാ പുരോഹിതന്മാർക്കും ഭൂഗർഭ സഭയിലെ ബിഷപ്പുമാർക്കുമെതിരെ ചൈനീസ് സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. മതപരമായ പ്രവർത്തനങ്ങൾക്കായി യാതൊരുവിധ സ്വതന്ത്രവും ഇവിടെ ഇല്ല.

തടങ്കലിൽ ആയിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് കീഴടങ്ങാൻ ബിഷപ്പുമാർക്ക് നേരെ കടുത്ത സമ്മർദ്ദം ചെല്ലുത്തും. പ്രത്യേകിച്ചും, കമ്മ്യൂണിസ്റ്റ് റിലീജിയസ് പോളിസി പിന്തുടരാൻ അവർ നിർബന്ധിതരാകുന്നു. ചൈനയിൽ, കത്തോലിക്കാ ബിഷപ്പുമാർ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിയന്ത്രിക്കുന്ന “ഔദ്യോഗിക” സഭയായ ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ എന്ന് വിളിക്കപ്പെടുന്ന അംഗമായി ഗവൺമെന്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഈ ആശയത്തെ ബിഷപ്പ് ഷാവോ നിരസിക്കുന്നു.

ചൈനയിലെ കത്തോലിക്കർ തങ്ങളുടെ ബിഷപ്പിന്റെ വേഗത്തിലുള്ളതും സുരക്ഷിതവുമായ മോചനത്തിനായി പ്രാർത്ഥനയിലാണ്.

ക്രിസ്മസ്, ഈസ്റ്റർ, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ തുടങ്ങിയ കത്തോലിക്കാ സഭയിലെ സുപ്രധാന തിരുനാളുകളോട് അടുത്ത ദിനങ്ങളിലെല്ലാം മുൻപും ബിഷപ്പിനെ ആസൂത്രിതമായി തട്ടിക്കൊണ്ടുപോയിരുന്നു. ഇത്തവണ അത് മരിച്ചവരെ അനുസ്മരിക്കുന്ന തിരുനാളിനോട് അനുബന്ധിച്ച ദിവസങ്ങളിലായിരുന്നു എന്ന് ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.