മൂന്നു കുട്ടികള്‍ വരെയാകാം: നിയമം അഗീകരിച്ച് ചൈനീസ് ഭരണകൂടം

ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ വരെ ആകാമെന്ന നിയമത്തിന് ചൈന അംഗീകാരം നല്‍കി. ചൈനീസ് കമ്മ്യൂണിക്കേറ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമുള്ള പുതുക്കിയ ജനസംഖ്യ കുടുംബാസൂത്രണ നിയമം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പാസാക്കി.

സാമ്പത്തിക – സാമൂഹിക മേഖലകളിലെ പുതിയ സാഹചര്യങ്ങള്‍ നേരിടാനും ദീര്‍ഘകാല ജനസംഖ്യാ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുമായി ഭരണകൂടം സ്വീകരിച്ച നടപടികള്‍ തിരുത്തലുകളോടെ അംഗീകരിക്കുന്നതായി കമ്മിറ്റി വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ അധിക ബാധ്യതകള്‍ പരിഹരിക്കാന്‍ നികുതി, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം തൊഴില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനുബന്ധ നടപടികള്‍ സ്വീകരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്.

ജനന നിരക്കില്‍ വലിയ ഇടിവു വന്നതും വയോജനങ്ങളുടെ നിരക്ക് ഏറിയതുമാണ് അഞ്ചു വര്‍ഷമായി തുടരുന്ന രണ്ടു കുട്ടി നയത്തിന് മാറ്റം വരുത്താന്‍ തീരുമാനിക്കാന്‍ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.