ക്രിസ്ത്യാനികളുടെ മേൽ നിയന്ത്രണം കടുപ്പിച്ച് ചൈനീസ് സർക്കാർ 

ചൈനീസ് ക്രിസ്ത്യാനികളുടെ മേൽ കമ്മ്യൂണിസ്റ് സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നു. സർക്കാരിൽ രജിസ്റ്റർ ചെയ്യാത്തതും, ചെയ്തതുമായ  ക്രൈസ്തവ ദേവാലയങ്ങളിലെ നൂറോളം കുരിശുകളാണ് ഭരണകൂടം നിർബന്ധിതമായി നീക്കംചെയ്തത്.

‘കൂട്ടായ കുറ്റകൃത്യങ്ങളും സാമൂഹിക തിന്മകളും അവസാനിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് കുരിശുകളും മറ്റും നീക്കംചെയ്യുന്നത് എന്നാണ് ചൈനീസ് ഭാഷ്യം. എന്നാൽ, ഇത് അത്തരത്തിൽ ഒന്നല്ല എന്നും ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള സർക്കാർ തന്ത്രമാണെന്നും വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നു. ദൈവത്തിലുള്ള ആരാധന തങ്ങളുടെ വീക്ഷണങ്ങൾക്ക്  ഭീഷണിയാണെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വസിക്കുന്നത്. അതിനാലാണ് ക്രിസ്തീയചിഹ്നങ്ങൾ ഇല്ലാതാക്കാനും ദേവാലയങ്ങൾ അടച്ചുപൂട്ടാനും സർക്കാർ തകൃതിയായ ശ്രമം നടത്തുന്നത്.