ബിഷപ്പിനെയും ഏഴ് വൈദികരെയും അറസ്റ്റ് ചെയ്ത് ചൈനീസ് സർക്കാർ

ചൈനീസ് സർക്കാർ, ചൈനീസ് സിയാൻസിയാൻ ബിഷപ്പ് ജോസഫ് ഷാങ് വീഷുവിനെയും ഏഴ് വൈദികരെയും പത്ത് വൈദികാർത്ഥികളെയും അറസ്റ്റ് ചെയ്തു. മെയ് 20 നും 21 നും ഇടയിൽ ആണ് സംഭവം.

ഏഷ്യാ ന്യൂസ് ഏജൻസി റിപ്പോർട്ടനുസരിച്ച്, മെയ് 20 -ന്, ഹെബായ് പ്രവിശ്യയിൽ നിന്നുള്ള നൂറ് പോലീസുകാർ സിയാൻസിയാൻ രൂപതയിലെ സെമിനാരിയായി ഉപയോഗിക്കുന്ന ഒരു ഫാക്ടറിയിൽ പ്രവേശിച്ചു. അവിടെ ഏഴ് പുരോഹിതരെയും പത്ത് സെമിനാരി വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചൈനീസ് സർക്കാർ സിൻ‌സിയാൻ രൂപതയെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ, പ്രദേശത്തെ ഇടവക പ്രവർത്തനങ്ങൾ കുറ്റകൃത്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പുരോഹിതരുടെയും സെമിനാരിയുടെയും സ്വകാര്യ സ്വത്തും പോലീസ് പിടിച്ചെടുത്തു.

മെയ് 21 -നാണ് 63 -കാരനായ സിയാൻസിയാൻ ബിഷപ്പ് അറസ്റ്റിലായത്. “വലിയ തോതിൽ പോലീസ് സേനയെ വിന്യസിച്ചതിനാൽ ഈ റെയ്ഡ് വളരെക്കാലമായി ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് കരുതപ്പെടുന്നു” എന്ന് ഏഷ്യാ ന്യൂസ് മുന്നറിയിപ്പ് നൽകുന്നു. കത്തോലിക്കാ വിശ്വാസം വെളിപ്പെടുത്തുന്ന കുരിശുകൾ, വിശുദ്ധരുടെ ചിത്രങ്ങൾ, മാർപ്പാപ്പയുടെ ചിത്രങ്ങൾ എന്നിവയെക്കുറിച്ചും അധികൃതർ അന്വേഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.