ബൈബിള്‍ പ്രഘോഷിച്ചതിന്റെ പേരില്‍ കുറ്റാരോപിതര്‍

ചൈന, വിയന്ന: ദൈവവചനം പ്രഘോഷിക്കാന്‍ തുനിഞ്ഞതിന്റെ പേരില്‍ രണ്ട് ക്രൈസ്തവ വിശ്വാസികളായ സ്ത്രീകള്‍, രണ്ടിടങ്ങളില്‍ അക്രമത്തിന് വിധേയരായി. ബൈബിള്‍ വായിച്ചതിന്റെ പേരില്‍ ഓസ്ട്രിയയിലെ അഭയാര്‍ത്ഥി മന്ദിരത്തിലെ അമ്പതുകാരിയാണ് ഇതിലൊരാള്‍. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ അഭയാര്‍ത്ഥി യുവാവാണ് ഇവരെ കുത്തി പരിക്കേല്പിച്ചത്.

നോര്‍ത്ത് വെസ്‌റ്റേണ്‍ ഓസ്ട്രിയായിലെ വോക്കെലാ മാര്‍ക്കറ്റിലെ അഭയാര്‍ത്ഥിമന്ദിരത്തില്‍ ക്രൈസ്തവര്‍ ക്ഷണിച്ചതുപ്രകാരം എത്തിയതായിരുന്നു അമ്പതുകാരിയും ഭര്‍ത്താവും. അഭയാര്‍ത്ഥിമന്ദിരത്തിലെ അന്തേവാസികള്‍ക്കായി ബൈബിള്‍ വായിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ആക്രമണം.

സിന്‍ചിയാങ്ങില്‍ ബൈബിള്‍ ക്ലാസിന് നേതൃത്വം നല്കിയതിന്റെ പേരിലാണ് ക്രൈസ്തവയുവതിക്ക് മൂന്നുവര്‍ഷത്തെ ജയില്‍വാസം ശിക്ഷയായി ലഭിച്ചത്. ആളുകളെ സംഘടിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കി എന്നാണ് യുവതിക്കെതിരെയുള്ള ആരോപണം. മാ ഹുചാവോയെ മറ്റ് നാലുപേര്‍ക്കൊപ്പമാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഗവണ്‍മെന്റിന്റെ അനുവാദമില്ലാതെ ബൈബിള്‍ ക്ലാസ് സംഘടിപ്പിച്ചു എന്നും ആരോപണമുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കി എന്ന കുറ്റം ആരോപിച്ച് സുവിശേഷപ്രവര്‍ത്തകരെ ചൈനീസ് ഗവണ്‍മെന്റ് ജയിലില്‍ അടച്ചു കൊണ്ടിരിക്കുകയാണ്. കെട്ടിടനിര്‍മ്മാണച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞ് പള്ളികള്‍ക്ക് മുകളിലെ കുരിശുകളും സര്‍ക്കാര്‍ നീക്കം ചെയ്യുന്നുണ്ട്. രാജ്യത്ത് ക്രൈസ്തവവിശ്വാസത്തിന്റെ വളര്‍ച്ച തടസപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങെല്ലാം.

സാത്താനിക് കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നിരവധി ക്രൈസ്തവരെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരുടെ കൃത്യമായഎണ്ണം ഇനിയും അറിവായിട്ടില്ല. കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്ത് ക്രൈസ്തവവിശ്വാസത്തിലേക്ക് അടുപ്പിക്കുന്നു എന്ന കുറ്റമാരോപിച്ചാണ് രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തത്. പതിനെട്ടുവയസില്‍ താഴെയുള്ളവരെ മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ല എന്നാണ് ചൈനയിലെ നിയമം അനുശാസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.