വൈദികരെ പിന്തുടർന്ന് ചൈനീസ് പോലീസ്: ലക്ഷ്യം സ്വതന്ത്ര സഭയിലെ അംഗത്വം

ഭൂഗർഭ സഭയിൽ അംഗങ്ങളായുള്ള വൈദികരെ ചൈനീസ് സ്വതന്ത്ര സഭയിൽ ചേർക്കുവാൻ പുതിയ തന്ത്രങ്ങളുമായി ചെനീസ് സർക്കാർ. ഓരോ വൈദികരെയും ലക്ഷ്യം വച്ചാണ് പോലീസ് പുതിയ തന്ത്രങ്ങൾ മെനയുന്നത്. മിൻ‌ഡോങ്ങിന്റെ സഹായമെത്രാനായ മോൺ. വിൻ‌സെൻ‌സോ ഗുവോ സിജിൻ ആണ് ഇപ്പോൾ പോലീസ് നിരീക്ഷണത്തിൽ കഴിയുന്നത്.

നവംബർ ഒൻപതു മുതൽ മോൺ. വിൻ‌സെൻ‌സോ പോലീസ് നിരീക്ഷണത്തിലാണ്. സ്വതന്ത്ര സഭയിൽ ചെറുവാനുള്ള രേഖയിൽ ഒപ്പിടുവാൻ  നിർബന്ധിച്ചു ഉണ്ട് എല്ലാ ദിവസവും പോലീസ് അധികാരികൾ എത്തും. ഒപ്പുവെച്ചതിനു ശേഷം സിയാമെനിൽ നടക്കുന്ന ഫുജിയാനിലെ “സ്വതന്ത്ര” പുരോഹിതരുടെ യോഗത്തിൽ ബിഷപ്പ് പങ്കെടുക്കണമെന്നും  ചൈനീസ് ഭരണകൂടം ആവശ്യപ്പെടുന്നു.

എന്നാൽ രേഖയിൽ ഒപ്പുവയ്ക്കുവാനോ സ്വതന്ത്രസഭയിലെ മെത്രാന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കുവാനോ മോൺ. ഗുവോ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയിൽ പോലീസ് അദ്ദേഹത്തെ ബലമായി പിടിച്ചു കൊണ്ട് സ്വതന്ത്ര സഭയിലെ വൈദികരുടെ കോൺഫറൻസിൽ എത്തിച്ചു. എന്നാൽ അദ്ദേഹം അവിടെ നിന്നും രക്ഷപെട്ടു. എങ്കിലും അദ്ദേഹത്തിന്റെ ജീവൻ ഇപ്പോഴും അപകടത്തിലാണ് എന്ന് വിശ്വാസികൾ പറയുന്നു.