നിയമവിരുദ്ധമായ മതപ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം: വിശ്വാസികൾക്ക് ഭീഷണിയായി ചൈനീസ് സർക്കാർ

നിയമവിരുദ്ധമായ മത പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 150 ഡോളർ തുക പാരിതോഷികം നൽകുമെന്ന ചൈനീസ് സർക്കാരിന്റെ പ്രഖ്യാപനം ചൈനയിലെ ക്രൈസ്തവ ആരാധനയ്ക്ക് തിരിച്ചടിയാകുന്നു. വീടുകളിൽ കൂട്ടം ചേർന്നുള്ള രഹസ്യ ആരാധനാ രീതിയായ ചർച്ച് ഹൗസുകൾക്ക് ഇതൊരു വലിയ ഭീഷണിയാണ്.

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നതെന്നു സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ മറുപടി. എന്നാൽ ഈ മറുപടി തൃപ്തികരമല്ല. കാരണം ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യംവച്ചുള്ള നടപടിയാണ് ഇതെന്ന് വ്യക്തമാണ്. വിവരങ്ങൾ ഫോണിലൂടെയോ ഇ മെയ്ലിലൂടെയോ കത്തിലൂടെയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്. പേരുവെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ഓപ്പൺ ഡോർസ് തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ  പീഡനങ്ങൾ അനുഭവിക്കുന്ന ലോക രാജ്യങ്ങളിൽ പതിനേഴാം സ്ഥാനത്താണ് ചൈന ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.