സമുദായത്തോട് പറയേണ്ട കാര്യങ്ങൾ സമുദായ നേതാക്കൾ പറയുന്നതിൽ തെറ്റില്ല: മുഖ്യമന്ത്രി

തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് പാലാ ബിഷപ്പ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമുദായത്തോട് പറയേണ്ട കാര്യങ്ങൾ സമുദായത്തോട് നേതാക്കൾ പറയും. അതിൽ തെറ്റൊന്നും ഇല്ല. അങ്ങനെ പറയുമ്പോൾ ഏതെങ്കിലും മതചിഹ്‌നം ഉൾപ്പെടുത്തുന്നതാണ് പ്രശ്‌നം. അത് മറുവശത്തുള്ളവർക്ക് വേദനയുണ്ടാക്കും.

ഈ വിഷയത്തിൽ സർവ്വകക്ഷി യോഗം വേണമെന്നത് നല്ല നിർദ്ദേശമാണ്. എന്നാൽ വിധ്വേഷ പ്രചാരണം നടത്തുന്നത് തടയാൻ പോലീസുണ്ട്. അത് അവർ നന്നായി ചെയ്യും. നാർക്കോട്ടിക്കിന് എതിരായ പോരാട്ടത്തിൽ സമൂഹത്തിൽ നല്ല രീതിയിലുള്ള യോജിപ്പ് ഉയർത്തിക്കൊണ്ട് വരുന്നത് പ്രധാനമാണ്. കൂടുതൽ പ്രകോപനപരമായി പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങലെ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.