ചെത്തിപ്പുഴ തിരുഹൃദയ കൺവെൻഷന്‍ ഇന്ന് ആരംഭിക്കും

ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കുന്ന തിരുഹൃദയ കൺവൻഷൻ ഇന്ന് ആരംഭിക്കും. കൺവെൻഷൻ ഉദ്‌ഘാടനം ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ നിർവഹിക്കും. ഇന്ന് മുതൽ 21 വരെയാണ് കൺവെൻഷൻ നടക്കുക.

ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ജപമാലയുടെ ആരംഭിക്കുന്ന കൺവെൻഷൻ രാത്രി 9 .30 തോടെ അവസാനിക്കും. നാല്‍പതിനായിരം പേര്‍ക്ക് ഇരുന്നു കൺവെൻഷൻ കൂടുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് കാണുവാന്‍ എല്‍ഇഡി സ്ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ജപമാല , വിശുദ്ധ കുര്‍ബാന , ആരാധന, വചനപ്രഘോഷണം, സൗഖ്യശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി കണ്‍വെന്‍ഷന് ശേഷം തിരികെ പോകാന്‍ വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.