ചെക്ക് കര്‍ദ്ദിനാള്‍ മിലോസ്ലാവ് വില്‍ക്കിയുടെ മരണം – പ്രേഗ് കേഴുന്നു

പ്രാഗ്: പ്രേഗിലെ ആര്‍ച്ച്‌ ബിഷപ്പ് ആയിരുന്ന കര്‍ദ്ദിനാള്‍  മിലോസ്ലാവ് വില്‍ക്കിയുടെ മരണത്തില്‍ പ്രേഗിലെ ജനങ്ങളും സഭയും അതീവ ദുഃഖത്തില്‍ . അദ്ദേഹത്തിന് എണ്‍പത്തഞ്ച് വയസ്സായിരുന്നു പ്രായം. 1991 മുതല്‍ 2010 വരെ അദ്ദേഹം പ്രാഗിലെ ആര്‍ച്ച്ബിഷപ്പായി ശുശ്രൂഷ ചെയ്ത് വരികയായിരുന്നു.

ഏറ്റവും പ്രതിസന്ധി നിറഞ്ഞ കമ്യൂണിസ്റ്റ് ഭരണകാലത്ത് ജീവിച്ചിരുന്ന കര്‍ദ്ദിനാള്‍മാരില്‍ ഒരാളായിരുന്നു മിലോസോവ് വിക്. 1968 ലാണ് അദ്ദേഹം  പുരോഹിതനായി അഭിഷിക്തനായത്. എന്നാല്‍ രഹസ്യമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യ ജീവിതം. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഒരു വിന്‍ഡോ വാഷറായും അദ്ദേഹം ജോലി ചെയ്തിരുന്നു.
1994-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. യൂറോപ്പിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായും ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ തിരഞ്ഞെടുപ്പ് കോണ്‍ക്ലേവിലും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തോടെ കര്‍ദ്ദിനാള്‍മാരുടെ എണ്ണം 224 ആയി കുറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.