മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഇന്ന് മുതൽ

വിശുദ്ധ ചവറ കുര്യാക്കോസ് അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമ ദൈവാലയത്തിൽ ഇന്ന് തിരുനാൾ ആരംഭിക്കും. ജനുവരി മൂന്നിന് സമാപിക്കും. ഇന്ന് രാവിലെ ആറു മണി മുതൽ വിശുദ്ധ കുർബാന ആരംഭിച്ചു.

ജനുവരി മൂന്നാം തീയതി രാവിലെ 6 : 30 നും എട്ടിനും 9 : 15 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വൈകിട്ട് 4 : 30 നു നടക്കുന്ന തിരുനാൾ കുർബാനയിൽ ആർച്ചു ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമ്മികത്വം വഹിക്കും. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ നേർച്ച ഭക്ഷണത്തിന്റെ വിതരണം ഉണ്ടായിരിക്കുകയില്ല. പ്രദക്ഷണത്തിൽ ജനങ്ങളെ ഒഴിവാക്കി രൂപങ്ങൾ മാത്രം സംവഹിക്കും എന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.