ലഹരിയുടെ പിടിയിൽ അമരുന്ന കൗമാരക്കാരെ രക്ഷിക്കുവാൻ നോമ്പുകാലം അവസരമാക്കി മിഷൻ ലീഗ്

നോമ്പുകാലം കൗമാരക്കാർക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ പോരാടുവാനും അവരെ അതിൽ നിന്ന് മോചിപ്പിക്കുവാനും ഉള്ള അവസരമാക്കി മാറ്റുകയാണ് ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗ്. ലഹരി വിരുദ്ധ കൗമാരം നവയുഗ സൃഷ്ഠിക്കായി എന്ന പേരിൽ ആണ് അതിനായി കർമ്മപദ്ധതികൾ ഒരുങ്ങുന്നത്.

ചെറിയ പ്രായത്തിൽ കുട്ടികൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കടിപ്പെട്ട കൗമാരക്കാരെ മോചിപ്പിക്കുക, അവർക്കു ബോധവൽക്കരണം നൽകുക എന്നീ ലക്ഷ്യത്തോടെയാണ് ചങ്ങനാശേരി അതിരൂപത മിഷൻ ലീഗ് 25 നോമ്പുകാലത്ത് കർമ്മപദ്ധതികൾ ആവിഷ്കരിക്കുക. ഡിസംബർ ഒന്നിന് എല്ലാ ശാഖകളിലും തിരിതെളിച്ചു പ്രാർത്ഥനകൾ ചൊല്ലി പദ്ധതി ആരംഭിക്കും. ലഹരി വിമുക്ത കൗമാരം ലക്‌ഷ്യം വെച്ച് കുട്ടികളും അധ്യാപകരും നോമ്പാചരണം നടത്തും .

മനുഷ്യ ചങ്ങല, ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ ലഹരിക്കെതിരായ നടത്തുവാൻ ഓരോ ശാഖയ്ക്കും കഴിയും. കൂടാതെ ഉപന്യാസ രചന , മുദ്രാവാക്യ രചന തുടങ്ങിയ രചനാ മത്സരങ്ങളും കുട്ടികൾക്കായി നടത്തപ്പെടും എന്ന് അതിരൂപത ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.