വചന തിരുമണിക്കൂർ ആചരിച്ചു

അതിരൂപതയിൽ നാം ഒരു കുടുംബം എന്ന ആദർശ വാക്യത്തിൽ ഊന്നി ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് – കുടുംബ കൂട്ടായ്മ  നേതൃത്വം കൊടുത്ത വചന തിരുമണിക്കൂർ ഇന്നലെ  വൈകുന്നേരം 7 മുതൽ 8 വരെ നടന്നു. അതിരൂപതയിലെ എല്ലാ ഇടവകകളുടെയും പങ്കാളിത്തത്തോടെ 365 പേർ ചേർന്ന് ഒരു മണിക്കൂർ കൊണ്ട് ബൈബിൾ പൂർണ്ണമായും വായിച്ചുതീർത്തു. കോവിഡ് – 19 എന്ന മഹാമാരിയിൽ നിന്നും വചനശക്തിയാൽ മോചനം എന്നതായിരുന്നു നിയോഗം.

അഭിവന്ദ്യ പിതാക്കന്മാർ, ഫൊറോന വികാരിയച്ചന്മാർ, ഡയറക്ടറച്ചന്മാർ, ആനിമേറ്റർ സിസ് റ്റേഴ്സ്, കുടുംബകൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ കുടുംബാംഗങ്ങളുംഈ ഒരു മണിക്കൂർ സമയം  ദൈവവചന വായനയിലും പ്രാർത്ഥനയിലും ചെലവഴിച്ചു. ദൈവവചന വായനയുടെ ദ്യശ്യങ്ങൾ  MAAC TV യിലൂടെ പിന്നീട്  പ്രദർശിപ്പിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.