പു​രാ​ത​ന​മാ​യ അ​മൂ​ല്യ​വ​സ്തു​ക്ക​ളു​ടെ മ്യൂ​സി​യവുമായി ച​മ്പക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക  

മ​ങ്കൊ​മ്പ്: ക​ല്ലൂ​ർ​ക്കാ​ട് ​ചമ്പക്കുളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്കയുടെ 1590-ാം ഇ​ട​വ​ക​ദി​ന​വും, ബ​സി​ലി​ക്കാ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധിച്ച്. പു​രാ​ത​ന​മാ​യ അ​മൂ​ല്യ​വ​സ്തു​ക്ക​ളു​ടെ മ്യൂ​സി​യം തു​റ​ക്കു​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മ്യൂ​സി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

 ഇ​ന്നു വൈ​കു​ന്നേ​രം 4.45 ന് ​ മാ​ർ തോ​മ​സ് ത​റ​യി​ൽ മ്യൂ​സി​യ​ത്തി​ന്‍റെ​യും തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നത്തിന്റെയും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പു​രാ​ത​ന​കാ​ല​ത്ത് ദൈ​വാ​ല​യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​മൂ​ല്യ​മാ​യ തി​രു​വ​സ്തു​ക്ക​ൾ, നാ​ണ​യ​ങ്ങ​ൾ, കു​ര്യാ​ള​ശേ​രി പി​താ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന തി​രു​വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യും മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ക്കും.

പൗ​രോ​ഹി​ത്യ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​രാ​യ ഫാ.​ഏ​ബ്ര​ഹാം മു​പ്പ​റ​ത്ത​റ, ഫാ. ​ജോ​സ​ഫ് മ​ല​യാം​പു​റം, ഫാ.​മാ​ത്യു അ​റേ​ക്ക​ളം, വ്ര​ത​വാ​ഗ്ദാ​ന​ത്തി​ന്‍റെ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന സി​സ്റ്റ​ർ ബെ​ന്ന​റ്റ്, സി​സ്റ്റ​ർ ബ​ർ​ണാ​ഡ് മു​ള​മൂ​ട്ടി​ൽ, സി​സ്റ്റ​ർ മേ​ഴ്സി പ​ള്ള​ത്തു​ശേ​രി, സി​സ്റ്റ​ർ ലി​മാ പു​ത്ത​ൻ​പ​റ​ന്പി​ൽ, സി​സ്റ്റ​ർ മേ​ഴ്സി​റ്റ എ​ട്ടി​ൽ, വി​വാ​ഹ വാ​ർ​ഷി​ക ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ൾ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.