പുതുവര്‍ഷം ഇറാഖി ക്രൈസ്തവര്‍ക്ക് പുനര്‍ജന്മത്തിന്റെ വര്‍ഷം

പുതുവര്‍ഷം ഇറാഖി ജനതയെ സംബന്ധിച്ചിടത്തോളം പുനര്‍ജന്മത്തിന്റെ വര്‍ഷമായിരിക്കുമെന്ന് വടക്കന്‍ മൊസൂളിലെ നിനവേയിലെ കരാംലെസിലെ കല്‍ദായ പുരോഹിതന്‍ ഫാ. പോള്‍ താബിത്.

നിലവിലെ സാഹചര്യം ശുഭകരമായിക്കൊണ്ടിരിക്കുകയാണ്. പുതിയ മെത്രാന്റെ നിയമനം അജപാലനകരവും, ആത്മീയവുമായ പുനര്‍ജന്മത്തെയാണ് ദൃശ്യമാക്കുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ കടുത്ത അടിച്ചമര്‍ത്തലിനെ അതിജീവിച്ച് വിശ്വാസ തീക്ഷ്ണതയാല്‍ മുന്നേറുന്ന ക്രൈസ്തവ സമൂഹമാണ് ഇന്ന്  ഇറാഖിലേത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പതനത്തിനു ശേഷം മേഖല പതിയെപ്പതിയെ സമാധാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം വെളിപ്പെടുത്തി. പീഡനങ്ങളെ അതിജീവിച്ച് സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന മൊസൂളില്‍ ഒരു കുര്‍ബാന അര്‍പ്പിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നതായും ഫാ. താബിത് പറഞ്ഞു.

അജപാലകപരവും, സാമൂഹികവുമായ വെല്ലുവിളികളുടേയും, തിരിച്ചുവന്ന അഭയാര്‍ത്ഥികളുടേയും പുനര്‍ജന്മത്തിന്റെ വര്‍ഷമായിരിക്കും 2019. ജനങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്. അവരുടെ ജീവിതനിലവാരം മെല്ലെ ഉയര്‍ത്തികൊണ്ടു വന്ന്, പ്രതീക്ഷയിലേയ്ക്ക് അവരെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു എന്നും ഫാ . തോബിത് സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.