ചൈതന്യ കാര്‍ഷികമേള 2022 സ്വാശ്രയസംഘ ഫെഡറേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളക്കും സ്വാശ്രയസംഘ മഹോത്സവത്തിനും മുന്നോടിയായി കെ.എസ്.എസ്.എസ് സ്വാശ്രയസംഘ ഫെഡറേഷന്‍ ഭാരവാഹികളുടെ മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു.

കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘം കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് ഔസേപ്പ്, വനിതാ സ്വാശ്രയസംഘം കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് ലിസി ലൂക്കോസ്, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം ഉള്‍പ്പെടെയുള്ള ഫെഡറേഷന്‍ ഭാരവാഹികളും വോളണ്ടിയേഴ്‌സും മീറ്റിംഗില്‍ പങ്കെടുത്തു.

മീറ്റിംഗിനോടനുബന്ധിച്ച് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടനുബന്ധിച്ച് നടത്തേണ്ട വിവിധങ്ങളായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.