ചൈതന്യ അഗ്രി എക്‌സ്‌പോക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ഇന്ന് തിരി തെളിയും

കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും ഇന്ന് തിരി തെളിയും. ഡിസംബര്‍ 31 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മേള നടത്തപ്പെടുക.

ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒന്നാം ദിനമായ ഇന്ന് സര്‍ഗ്ഗസംഗമ ദിനമായാണ് ആചരിക്കുന്നത്. രാവിലെ 11.15 -ന് നടത്തപ്പെടുന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് പ്രസിഡന്റ് വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് സി.ബി.ആര്‍ മേഖല കലാപരിപാടികളും 12.30 -ന് നാടോടിനൃത്ത മത്സരവും 12.45 -ന് വനിതകള്‍ക്കായി മടല്‍ കീറല്‍ മത്സരവും 1.30 -ന് ഇടയ്ക്കാട്ട് മേഖലാ കലാപരിപാടികളും നടത്തപ്പെടും.

2 -ന് നടത്തപ്പെടുന്ന കാര്‍ഷിക സ്വാശ്രയ സംഘ മഹോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുകളേല്‍ മത്തായി – ലീലാമ്മ കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും.

ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. തോമസ് ചാഴിക്കാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ , അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണാ എസ്.വി.എം, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയ സംഘ കേന്ദ്രതല ഭാരവാഹി ലിസി ലൂക്കോസ്, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ സെക്രട്ടറി രാജു കെ., കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിക്കും.

5.30 -ന് ഫ്‌ളാഷ് മോബും 6.00 -ന്  കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് & ഫാര്‍മസി, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ നഴ്‌സിംഗ് കോളേജ് എന്നിവര്‍ അവതരിപ്പിക്കുന്ന വിസ്മയ സന്ധ്യയും നടത്തപ്പെടും.

നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മഹോത്സവത്തില്‍ വിനോദവും വിജ്ഞാനവും കൗതുകവും സമ്മാനിക്കുന്ന പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോത്തുകളിലൊന്നായ കമാന്റോയുടെ പ്രദര്‍ശനം, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം, സ്വാശ്രയ സംഘ കലാപരിപാടികള്‍, കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകളും എക്‌സിബിഷനുകളും, പുരാവസ്തു പ്രദര്‍ശനം, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, വിവിധങ്ങളായ വിസ്മയക്കാഴ്ചകള്‍, പുഷ്പ-ഫല-വൃക്ഷാദികളുടെയും പക്ഷിമൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, ശ്വാനപ്രദര്‍ശനം, ഒറ്റമൂലി നാട്ടുമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും, മെഡിക്കല്‍ ക്യാമ്പുകള്‍, പൗരാണിക ഭോജനശാല, ചക്ക മഹോത്സവം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസം പ്രദാനം ചെയ്യുന്ന ഉല്ലാസനഗരി തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഫാ. സുനിൽ പെരുമാനൂർ, എക്സിക്യൂട്ടീവ് സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.