ചായ് കേരള വാര്‍ഷിക സമ്മേളനം നടത്തി

സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന് കൂട്ടായ്മയോടെ ആരോഗ്യ സംരക്ഷണ രംഗം പടുതുയര്‍ത്തണം എന്ന് കെസിബിസി ഹെല്‍ത്ത് കമീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടു. പാലാരിവട്ടത്തു നടന്ന ചായ് കേരള വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 200 ല്‍ പരം കത്തോലിക്കാ ആശുപത്രികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പ്രളയ സമയത്ത് കേരളത്തിലെ ചായ് ആശുപത്രികള്‍ നടത്തിയ സേവനത്തെ ബിഷപ്പ് അഭിനന്ദിച്ചു. ആരോഗ്യ സംരക്ഷണം കുറഞ്ഞ ചെലവില്‍ നടത്താനും ആരോഗ്യസംരക്ഷണ മേഖലയില്‍ കൂടുതല്‍ പരിശീലനം നല്‍കി സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.