ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി സെമിത്തേരി

ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്യാന്‍ ഫോര്‍ട്ട് വെയിന്‍ സൗത്ത് ബെന്‍ഡ് ബിഷപ്പ് കത്തോലിക്കാ സിമിത്തേരി വിട്ടുനല്‍കി. കഴിഞ്ഞ ദിവസം മരണടഞ്ഞ ഉള്‍റിച്ച് ക്ലോഫര്‍ എന്ന ഡോക്ടറുടെ വീട്ടിലെ ഗാരേജില്‍ കണ്ടെത്തിയ 2000 ത്തിലേറെ ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ അവശിഷ്ടം മറവു ചെയ്യാനാണ് ബിഷപ്പ് സിമിത്തേരി വിട്ടു നല്‍കിയത്. പിറക്കാന്‍ കഴിയാതെ പോയ കുഞ്ഞുങ്ങള്‍ക്ക് മാന്യമായ സംസ്‌കാരം നല്‍കണമെന്ന ആഗ്രഹമാണ് ഇതിന് രൂപതാധ്യക്ഷനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഉള്‍റിച്ച് ക്ലോഫറുടെ ഇല്ലിനോയ്‌സിലെ വീട്ടില്‍ നിന്ന് 2246 ഭ്രൂണങ്ങള്‍ കണ്ടെത്തിയിരുന്നു. ഫോര്‍ട്ട് വെയിന്‍ സൗത്ത് ബെന്‍ഡ് രൂപതയില്‍ ആയിരക്കണക്കിന് ഭ്രൂണഹത്യകള്‍ നടത്തിയ വ്യക്തിയാണ് ഉള്‍റിച്ച് ക്ലോഫര്‍. ഇതുസംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്.