വത്തിക്കാന്റെ പിന്തുണയോടെയുള്ള ഹരിത ഉദ്യാനവും ജീവസ്സുറ്റ കപ്പേളയും

ഫ്രാന്‍സിസ് പാപ്പായുടെ പാരിസ്ഥിതിക പ്രബോധനം, ‘അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ’-യുടെ ചുവടുപിടിച്ച്, റോം നഗരത്തില്‍ ആരംഭിച്ച ഉദ്യാന മദ്ധ്യത്തിലാണ് ജീവസ്സുറ്റ കപ്പേള (Living Chapel) സംവിധാനം ചെയ്തിരിക്കുന്നത്. മനവും കലയും പ്രകൃതിയും സമന്വയിപ്പിച്ച സസ്യലതാദികളുടെ ഉദ്യാനത്തിലെ തുറസ്സായ വേദിയിലെ കപ്പേളയില്‍ ‘സൃഷ്ടിയുടെ കാലം’ (season of creation) ആഘോഷത്തിന്റെ ഭാഗമായി ദിവ്യബലിയര്‍പ്പണവും നടന്നു.

സമഗ്രമാനവ പുരോഗതിക്കായിയുള്ള വത്തിക്കാന്‍ സംഘത്തിന്റെ പിന്തുണയോടെയാണ് ഹരിത ഉദ്യാനവും അതിലെ ജീവസ്സുറ്റ കപ്പേളയും (Living Chapel) യാഥാര്‍ത്ഥ്യമായതും, സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നിട്ടിരിക്കുന്നതും. വിസ്തൃമായ ഉദ്യാനത്തിന്റെ അന്തരീക്ഷത്തില്‍ സാമൂഹിക അകലം പാലിച്ചു സമ്മേളിച്ചുകൊണ്ട് ആയിരത്തിലധികം വിശ്വാസികള്‍ സജീവമായി ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.

ഒക്ടോബര്‍ 4-ന് വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍വരെ നീളുന്ന ”സൃഷ്ടിയുടെ കാലം” ആഘോഷമാണ് ഈ ദിനങ്ങളില്‍ പ്രകൃതരമണീയമായ ഉദ്യാനത്തിനെ പ്രത്യേക പ്രമേയം. ”അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ” പ്രബോധനത്തിന്റെ ഭാഗമായി രൂപംകൊണ്ട സമൂഹങ്ങളും, പ്രത്യേക ക്ഷണപ്രകാരം എത്തിയ ഇവാഞ്ചേലിക്കല്‍ ബാപ്റ്റിസ്റ്റ് സഭയുടെ പ്രതിനിധികളും, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രതിനിധികളും ദിവ്യബലിയിലും അതിനെതുടര്‍ന്ന് സമുച്ചയം രൂപകല്പന ചെയ്ത കൊണ്‍സുവേലോ ഫബ്രിയാനിയുമായുള്ള ഹ്രസ്വസംവാദത്തിലും പങ്കുചേര്‍ന്നു. അസ്സീസിയിലെ സിദ്ധന്റെ സൃഷ്ടിയുടെ ഗീതകങ്ങളും, പാപ്പായുടെ അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ സ്തുതിപ്പുകളും ഗായകസംഘം ആലപിച്ച ദിവ്യബലിയും, മറ്റു ചടങ്ങുകളും സംഗീതസാന്ദ്രവും സൃഷ്ടിയുടെ മഹത്വം പ്രകീര്‍ത്തിക്കുന്നതുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.