യുവജനങ്ങൾക്ക് ആവേശമായി കെ.സി.വൈ.എൽ. 53-ാം ജന്മദിനാഘോഷം നടത്തപ്പെട്ടു

കോട്ടയം അതിരൂപത യുവജന സംഘടന, ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 53-ാമത് അതിരൂപതാ തല ജന്മദിനാഘോഷം കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബഹുമാനപ്പെട്ട കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

ക്നാനായ സമുദായം കേരളസമൂഹത്തിൽ ചെയ്ത സംഭാവനകളെയും കോവിഡ് മൃതസംസ്കാര ശുശ്രൂഷകളിലും രക്തദാന പദ്ധതികളിലും മറ്റും കെ.സി.വൈ.എൽ. യുവജനങ്ങൾ ചെയ്ത ധീരമായ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് മുഖ്യാതിഥിയായിരുന്നു.

കെ.സി.വൈ.എൽ. അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖസന്ദേശം നൽകി. അതിരൂപതാ ജനറൽ സെക്രട്ടറി ശ്രീ. ബോഹിത്ത് ജോൺസൺ, അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, അതി. സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC, അതി. വൈസ് പ്രസിഡന്റ് ശ്രീ. ജോസുകുട്ടി ജോസഫ്, അതി. ജോയിൻ്റ് സെക്രട്ടറി അച്ചു അന്ന റ്റോം എന്നിവർ പ്രസംഗിച്ചു. 4 മണിക്ക് വിശുദ്ധ കുർബാനയോടെ 53-ാം ജന്മദിനാഘോഷങ്ങൾക്ക് സമാപനമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.