വിവാഹ ബന്ധങ്ങൾക്ക്‌ ശക്തി പകരാൻ വിവാഹ വാരാചരണത്തിനു തുടക്കം കുറിച്ച് അമേരിക്ക

വിവാഹം എന്ന കൂദാശയുടെ പവിത്രതയും അമൂല്യതയും വ്യക്തമാക്കിക്കൊണ്ട് വിവാഹബന്ധങ്ങൾക്ക് ശക്തിപകരാൻ അമേരിക്കയിൽ വിവാഹ വാരാചരണത്തിനു തുടക്കം കുറിച്ചു. ഫെബ്രുവരി ഏഴിന് ആരംഭിച്ച വാരാചരണം പതിനാലാം തീയതി അവസാനിക്കും. ‘ടു ഹാവ്, ടു ഹോൾഡ്, ടു ഹോണർ’ എന്നതാണ് ഈ വർഷത്തെ വിവാഹ വാരാചരണത്തിന്റെ വിഷയം.

കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ദേശീയ വിവാഹ വാരാചരണം ഓൺലൈനിലൂടെയാണ് നടക്കുന്നത്. വിവാഹവാരത്തിന്റെ വാർഷികാചരണം വിവാഹമെന്ന കൂദാശയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന സമ്മാനത്തെ പ്രതിഫലിപ്പിക്കുന്നതിനുള്ള അവസരമാണെന്ന് മെത്രാൻ സമിതി അറിയിച്ചിരുന്നു. പതിനാലാം തിയതി വരെയുള്ള ദിവസങ്ങളിൽ ദമ്പതികൾക്കായി കുടുംബനവീകരണ ധ്യാനം നടക്കുന്നുണ്ട്. അതോടൊപ്പം സഭ വിവാഹദിനം ആചരിക്കുന്ന ഫെബ്രുവരി 14 -ന് വിവിധ ഇടവക ദൈവാലയങ്ങളിൽ പ്രത്യേക ബലിയർപ്പണവും ലോകമെമ്പാടുമുള്ള എല്ലാ ദമ്പതികളേയും സമർപ്പിച്ചുക്കൊണ്ട് ജപമാലയർപ്പണവും നടക്കും.

2010 -ലാണ് അമേരിക്കൻ മെത്രാൻ സമിതി ദേശീയ വിവാഹ വാരചരണത്തിന് ആരംഭം കുറിച്ചത്. വിവാഹത്തെയും കുടുംബത്തെയും പിന്തുണയ്ക്കുക, പ്രോത്സാഹിപ്പിക്കുക, ഉയർത്തിപ്പിടിക്കുക എന്നീ സന്ദേശം ഉൾകൊണ്ട് ജീവന്റെയും സ്നേഹത്തിന്റെയും സംസ്‌കാരം കെട്ടിപ്പടുക്കുവാനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു ഓരോ വിവാഹ വാരാചരണത്തിന്റെയും ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.