സമര്‍പ്പിതര്‍ സഭയെ സമ്പുഷ്ടമാക്കുന്നവെന്ന് കര്‍ദ്ദിനാള്‍ ഗ്രേച്ച്

മെത്രാന്മാരുടെ സിനഡിനുള്ള ഒരുക്കത്തിന്റേതായ ഈ ഘട്ടത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയാകുന്ന അഗാധശ്വാസത്തിന്റെ കാവലാളുകളായിരിക്കാന്‍ കര്‍ദ്ദിനാള്‍ മാരിയൊ ഗ്രേച്ച് ആശ്രമജീവിതവും ധ്യാനാത്മകജീവിതവും നയിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു.

ഈ വര്‍ഷം ഒക്ടോബറില്‍ രൂപതാതലത്തില്‍ ആരംഭിച്ച് പിന്നീട് ഭൂഖണ്ഡാടിസ്ഥാനത്തില്‍ തുടര്‍ന്ന് 2023 ഒക്ടോബറില്‍ ആഗോളസഭാതലത്തില്‍ റോമില്‍ സമാപിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തോടനുബന്ധിച്ച് സമര്‍പ്പിതര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥനയുള്ളത്.

ആഗോളസഭ ഒത്തൊരുമിച്ച് ചരിക്കേണ്ടതിന്റെ ആവശ്യകത സദാ ചൂണ്ടിക്കാട്ടുന്ന ഫ്രാന്‍സിസ് പാപ്പാ സഭയുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന ഒരു സിനഡ് പ്രക്രിയയാണ് മുന്നോട്ടു വച്ചിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഗ്രേച് കത്തിന്റെ തുടക്കത്തില്‍ അനുസ്മരിക്കുന്നു.

പാപ്പാ സാക്ഷാത്ക്കരിക്കാന്‍ ആവശ്യപ്പെടുന്ന സിനഡ് പ്രക്രിയയുടെ മൗലികയാഥാര്‍ത്ഥ്യത്തിന്റെ സംരക്ഷകരും സാക്ഷികളുമാണ് തങ്ങളുടെ ഉല്‍കൃഷ്ട വിളിയാല്‍ സഭയെ സമ്പുഷ്ടമാക്കുന്ന സമര്‍പ്പിതരെന്ന് അദ്ദേഹം പറയുന്നു. ആശ്രമജീവിതത്തിനും ധ്യാനാത്മകജീവിതത്തിനും മൗലികമായ ശ്രവണം, പരിവര്‍ത്തനം, കൂട്ടായ്മ എന്നീ ത്രിപദങ്ങള്‍ അവര്‍ സഹോദരീസഹോദരങ്ങളുമായുള്ള പങ്കുവയ്ക്കലിലൂടെ സഭയില്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന തന്റെ ബോധ്യവും കര്‍ദ്ദിനാള്‍ ഗ്രേച്ച് കത്തില്‍ പ്രകടിപ്പിക്കുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.