പെസഹാ ദിനത്തിലെ വോട്ടെടുപ്പ് മാറ്റാൻ കമ്മീഷനു സിബിസിഐയുടെ കത്ത്

പെ​സ​ഹദി​ന​മാ​യ ഏ​പ്രി​ൽ 18ലെ ​വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത​യ​ച്ചു. ആ​സാം, ബി​ഹാ​ർ, ഛത്തീ​സ്ഗ​ഡ്, ജ​മ്മു കാ​ഷ്മീ​ർ, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, മ​ണി​പ്പൂ​ർ, ഒ​ഡീ​ഷ, പു​തു​ച്ചേ​രി, ത​മി​ഴ്നാ​ട്, ത്രി​പു​ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

പെ​സ​ഹാ ദി​വ​സം പൊ​തു അ​വ​ധി​യ​ല്ലെ​ങ്കി​ലും ക്രൈ​സ്ത​വ​ക്ക് പ്ര​ധാ​ന ദി​വ​സ​മാ​യ​തി​നാ​ൽ 20 ദ​ശ​ല​ക്ഷ​ത്തോ​ളം​വ​രു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് അ​തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ഷ​പ് ഡോ. ​തി​യ​ഡോ​ർ മ​സ്ക​രി​നാ​സ് ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ടെ​ടു​പ്പ് ദി​ന​മാ​യ​തി​നാ​ൽ അ​തി​ന്‍റെ ചു​മ​ത​ല​യു​ള്ള ക്രൈ​സ്ത​വ​ർ​ക്ക് ഈ ​ആ​ചാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ത​ട​സ​മു​ണ്ടാ​ക്കും. കൂ​ടാ​തെ, വോ​ട്ടെ​ടു​പ്പ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും വോ​ട്ടെ​ടു​പ്പും പെ​സ​ഹ ദി​നാ​ച​ര​ണ ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ​യ്ക്ക് അ​യ​ച്ച ക​ത്തി​ൽ ബി​ഷ​പ് മ​സ്ക​രി​നാ​സ് വി​ശ​ദ​മാ​ക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.