സി.ബി.സി.ഐ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാദിനം ഇന്ന്

കോവിഡ് മഹാമാരിയ്ക്കെതിരെ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാദിനം ഇന്ന്‍.

സാധിക്കുന്നവരെല്ലാം ഉപവാസത്തോടു കൂടിത്തന്നെ ഈ ത്രീവ്ര പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്നും അതുവഴിയായി കോവിഡ്-19 മഹാമാരിയില്‍ നിന്ന് ലോകത്തിനു മുഴുവന്‍ മോചനം ലഭിക്കുന്നതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ രൂപതാദ്ധ്യക്ഷന്മാര്‍ക്കും ഇത് സംബന്ധിച്ച് സന്ദേശം നല്‍കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.