റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ സിബിസിഐ കമ്മീഷൻ സെക്രട്ടറി

സിബിസിഐ ഓഫീസ് ഫോർ ഡയലോഗ് ആൻഡ് ഡസ്ക് എക്യൂമിനിസം സെക്രട്ടറി റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ നിയമിതനായി. സെപ്റ്റംബറിൽ ബംഗളൂരുവിൽ ചേർന്ന സ്റ്റാന്റിംഗ് കമ്മിറ്റിയാണ് പുതിയ സെക്രട്ടറിയെ നിയമിച്ചത്.

മതാന്തരസംവാദം, സഭൈക്യം എന്നിവയാണ് കമ്മീഷന്റെ പ്രവർത്തനമേഖലകൾ. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആണ് എക്യൂമിനിക്കൽ കമ്മീഷന്റെ ചെയർമാൻ. ഓസ്ട്രിയയിലെ സാൾസ്‌ബുർഗിൽ നിന്ന് സഭൈക്യ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സിനഡൽ കമ്മീഷൻ ഫോർ എക്യൂമിനിസം സെക്രട്ടറിയായി സേവനം ചെയ്തു വരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.