പോളണ്ടിൽ കത്തോലിക്കർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് അബോർഷൻ അനുകൂലികൾ

ജീവനുവേണ്ടി നിലകൊള്ളുന്ന കത്തോലിക്കാ സമൂഹത്തിനു നേരെ വ്യാപകമായ ആക്രമണം നടത്തി പോളണ്ടിലെ അബോർഷൻ അനുകൂലികൾ. അബോർഷന് എതിരായ നിയമങ്ങൾ കൂടുതൽ കർശനമാക്കിയതോടെയാണ് ഈ കൂട്ടർ ക്രൈസ്തവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.

മുൻപ് അബോർഷൻ നടത്തുവാൻ ഉള്ള അനുമതി പലസാഹചര്യങ്ങളിലും നിലനിന്നിരുന്നു. മുൻപ് ഗർഭസ്ഥ ശിശുവിന് അംഗവൈകല്യം ഉണ്ടെന്നു കണ്ടെത്തുന്ന സാഹചര്യം തുടങ്ങിയ അവസരങ്ങളിൽ അബോർഷൻ നടത്തുവാൻ അനുമതി ഉണ്ടായിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് വൈകല്യങ്ങൾ ഉള്ള കുഞ്ഞിനെ നശിപ്പിക്കുവാൻ കഴിയില്ല. തന്നെയുമല്ല ബലാൽസംഗം, സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങള്‍ എന്നിവയിലൂടെ ഗര്‍ഭിണികളാകുന്ന സാഹചര്യത്തിൽ മാത്രമേ അബോർഷൻ അനുവദിക്കുകയുള്ളൂ. ഇത്തരത്തിൽ ജീവന്റെ സംരക്ഷണത്തിനായി കർശന നിയമനങ്ങൾ സ്വീകരിച്ചത് പ്രൊ അബോർഷൻ സംഘങ്ങളെ രോക്ഷാകുലരാക്കിയിരുന്നു.

ജീവന്റെ സംരക്ഷണത്തിനായി വാദിച്ച കത്തോലിക്കരെ ലക്‌ഷ്യം വച്ച് അതിക്രമങ്ങൾ നടത്തുന്നതും അതിനാൽ തന്നെയാണ്. ദൈവാലയങ്ങൾ ആക്രമിക്കുക, വിശുദ്ധരുടെ രൂപങ്ങൾ തകർക്കുക, ബലിയർപ്പണം തടസപ്പെടുത്തുക, പ്രാർത്ഥനയിലായിരിക്കുന്ന വിശ്വാസികളെ ആക്രമിക്കുക തുടങ്ങിയവയാണ് കത്തോലിക്കർക്ക് നേരെ നടക്കുന്നത്. വാഴ്സോയിലെ ഹോളി ക്രോസ് ബസിലിക്കയ്ക്കു വെളിയിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചു കൊണ്ടിരുന്ന കത്തോലിക്കർക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.