ദൈവദാസൻ ഷഹബാസ് ഭാട്ടിയുടെ ഓർമ്മ പുതുക്കി കത്തോലിക്കർ

പാക്കിസ്ഥാനിൽ ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ട രാഷ്ട്രീയ നേതാവ് ദൈവദാസൻ ഷഹബാസ് ഭാട്ടിയുടെ ഓർമ്മയാചരിച്ചു വിശ്വാസികൾ. വെള്ളിയാഴ്ച റോമിലെ ദൈവാലയത്തിൽ വച്ച് ദൈവദാസൻ ഷഹബാസ് ഭാട്ടിയുടെ സ്മരണ പുതുക്കികൊണ്ട് വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.

2008 മുതൽ 2011 വരെ പാക്കിസ്ഥാനിലെ ന്യൂനപക്ഷവിഭാഗ മന്ത്രിയായിരുന്ന ഭാട്ടി പാക്കിസ്ഥാനിൽ നിലനിന്നിരുന്ന മത പീഡനങ്ങൾക്കെതിരെയും മതനിന്ദാ നിയമത്തിനെതിരെയും നിശിതമായി വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇത് അദ്ദേഹത്തെ തീവ്ര ഇസ്ലാമിക വാദികളുടെ ശത്രുവാക്കി മാറ്റി. 2011 മാർച്ച്‌ രണ്ടിന്  ഇസ്ലാമബാദിൽ നിന്നു സ്വയം വാഹനമോടിച്ച് പോവുകയായിരുന്ന മന്ത്രിയെ തെഹ്‌ലിക് -ഇ – താലിബാൻ തീവ്രവാദികൾ വെടിവെച്ചു കൊല്ലുകയായിരുന്നു. പാക്കിസ്ഥാൻ ഫെഡറൽ മന്ത്രി സഭയിലെ ഒരേയൊരു ക്രിസ്ത്യാനിയെ ആയിരുന്നു  ഈ ആക്രമണത്തിലൂടെ തീവ്രവാദികൾ ഇല്ലാതാക്കിയത്.

ഭാട്ടിയുടെ മരണശേഷം പാകിസ്ഥാനിലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ വര്‍ദ്ധിച്ചിരിക്കുന്നതിനാൽ യുഎസ് കമ്മീഷൻ ഇന്റർനാഷണൽ റിലീജിയൻസ് ഫ്രീഡം (USCRIF) പാക്കിസ്ഥാനെ ‘പ്രത്യേക ശ്രദ്ധകൊടുക്കേണ്ട രാജ്യ’മായി  പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.