നൈജീരിയയിലെ സഹായമെത്രാന്റെ മോചനത്തിനായി പ്രാർത്ഥനയോടെ വിശ്വാസ സമൂഹം

നൈജീരിയയിലെ ഒവേറിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സഹായ മെത്രാൻ ബിഷപ്പ് മോസസ് ചിക്വെ സുരക്ഷിതമായി മടങ്ങിവരുന്നതിനായി പ്രാർത്ഥനയോടെ വിശ്വാസ സമൂഹം. സതേൺ കാലിഫോർണിയയിൽ ആയിരുന്നു വർഷങ്ങളോളം അദ്ദേഹം വൈദികനായി ശുശ്രൂഷ ചെയ്തിരുന്നത്.

നൈജീരിയയിലെ ഇമോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഒവേറിയിൽ നിന്നും ഞായറാഴ്ച രാത്രിയിലാണ് ബിഷപ്പിനെ തട്ടിക്കൊണ്ടു പോയത്. ബിഷപ്പിന്റെ മോചനത്തിനും ജീവന്റെ സുരക്ഷിതത്വത്തിനുമായി പ്രാർത്ഥനയിലാണ് വിശ്വാസികൾ. ബിഷപ്പിന്റെ സുരക്ഷയ്ക്കായി സെന്റ് മാർക്ക്സിൽ പ്രത്യേക പ്രാർത്ഥന നടത്തി.

2019 ഡിസംബർ 12 -നാണ് അദ്ദേഹം നൈജീരിയയിലെ സഹായമെത്രാനായി അഭിഷിക്തനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.