തീര്‍ത്ഥാടന കേന്ദ്രത്തിനു താഴിട്ട് ചൈനീസ് സര്‍ക്കാര്‍; ദേവാലയത്തിന് പുറത്ത് ആരാധന നടത്തി വിശ്വാസികള്‍

ചൈനയിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തിന് ചൈനീസ് സര്‍ക്കാര്‍ പൂട്ടിട്ടതിനെ തുടര്‍ന്നു ദേവാലയത്തിന് പുറത്ത് ആരാധന നടത്തി വിശ്വാസികള്‍. ചൈനയിലെ തീര്‍ത്ഥാടന കേന്ദ്രമായ വ്യാകുല മാതാവിന്റെ ദേവാലയത്തിന് പുറത്താണ് ആരാധന നടത്തി വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി ക്രൈസ്തവര്‍ മാറുന്നത്.

ചൈനയിലെ ഷാന്‍സ്‌കിയില്‍ സ്ഥിതിചെയ്യുന്ന പുരാതന ദേവാലയമാണ് വ്യാകുല മാതാവിന്റെ ദേവാലയം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയത്തില്‍ ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം ആളുകളാണ് വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിച്ചു മടങ്ങുന്നത്. പള്ളിയില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതോടെ ഭരണാധികാരികള്‍ ദേവാലയം രാജ്യത്ത് അപകടകരമായ സന്ദേശം പകരുന്നു എന്ന് ആരോപിച്ച് പൂട്ടിക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ദേവാലയം പൂട്ടിക്കുന്നത്. എന്നാല്‍ അതിനു ശേഷവും ദേവാലയത്തില്‍ തീര്‍ത്ഥാടകര്‍ എത്തി. അവര്‍ ഭക്തി പൂര്‍വ്വം ദേവാലയത്തിന് പുറത്ത് മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ചു. അത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. ഇതിനിടയില്‍ ദേവാലയം അടച്ചു പൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടവക പരാതി നല്‍കിയെങ്കിലും അത് തള്ളിയിരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.