വെള്ളത്തിൽ മുങ്ങിയ ദൈവാലയത്തിൽ വള്ളത്തിലിരുന്നു വിശുദ്ധ കുർബാനയർപ്പിച്ച് വിശ്വാസികൾ

വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഇപ്പോൾ ഫിലിപ്പീൻസിൽ നിന്നും പുറത്തു വരുന്നത്. വെള്ളത്താൽ നിറഞ്ഞ ദൈവാലയത്തിൽ വള്ളത്തിൽ ഇരുന്നു വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ, മുട്ടിനു മുകളിൽ വെള്ളത്തിൽ നിന്ന് വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികൻ! ചുഴലിക്കാറ്റിനും അതെ തുടർന്നുള്ള വെള്ളപ്പൊക്കത്തിനും പ്രതികൂല സാഹചര്യങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കായുള്ള വിശ്വാസികളുടെ ഉള്ളിലെ തീക്ഷണത കെടുത്തുവാൻ കഴിയില്ല എന്ന വലിയ സത്യം ലോകത്തോട് വിളിച്ചു പറയുന്ന ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

ഫാ. മോൺ ആർ. ഗാർസിയ എന്ന വൈദികനാണ് തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫിലിപ്പൈൻസിലെ ബുലാക്കനിലെ സിറ്റിയോ പരിയഹാനിലെ ദൈവാലയത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ദൈവാലയത്തിനു കാര്യമായ നാശനഷ്ടങ്ങൾ ആണ് വരുത്തിയത്. കഴിഞ്ഞ ആഴ്ചത്തെ ചുഴലിക്കാറ്റ് സ്ഥിതി കൂടുതൽ വഷളാക്കുകയായിരുന്നു. ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരായി. “ആളുകളില്ലാതെ പോലും വിശുദ്ധ കുർബാന അർപ്പിക്കാൻ ഞാൻ തയ്യാറാണ്,” ഫാ. ഗാർസിയ പറഞ്ഞു. പള്ളിക്കകത്തും ഇവർ ബോട്ടുകളിൽ ഇരുന്നാണ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത്. അതുപോലെ വെള്ളം നിറഞ്ഞ അവസ്ഥയായിരുന്നു ചുഴലിക്കറ്റ് സമ്മാനിച്ചത്.

2003 മുതൽ കടലാക്രമണം ഇവിടെ ശക്തമാണ്. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു. നിരവധി ആളുകളായിരുന്നു ബോട്ടുകളിൽ വിശുദ്ധ കുർബാനയ്ക്കു എത്തിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.