ഇന്തോനേഷ്യൻ പ്രവിശ്യയായ പാപ്പുവയിൽ വൈദികാർത്ഥി കൊല്ലപ്പെട്ടു

ഇന്തോനേഷ്യൻ പ്രവിശ്യയായ പാപ്പുവയിൽ വൈദികാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡിസംബർ 24-ന് വൈകുന്നേരം ജയപുരയിലെ ഒരു കുഴിയിൽ സെമിനാരിക്കാരനായ ഷാഗെ സിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു എങ്കിലും കുറ്റവാളികളേയോ കൊലപാതകത്തിന് ആളുകളെ പ്രേരിപ്പിച്ച കാരണമോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

“അദ്ദേഹം ധീരനായ ഒരു വ്യക്തിയായിരുന്നു. ആളുകളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും തെറ്റു കണ്ടാൽ അതിനെതിരെ ശബ്ദമുയർത്തുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് അനീതി കണ്ടാൽ പ്രതികരിക്കുവാൻ ഒട്ടും ഭയം കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വ്യക്തമായ വാർത്തകൾ ഉടൻ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – ജയപുര ഇടവകയിലെ വൈദികനായ ഫാ. ജൊഹാൻ പറഞ്ഞു.

പാപ്പുവ പ്രവിശ്യയ്ക്ക് നീതി ലഭിക്കുന്നതിനായി സർക്കാരിനോട് ആവശ്യപ്പെടുന്ന യുവജനങ്ങളിൽ ഈ വൈദികാർത്ഥിയും ഉണ്ടായിരുന്നു. പപ്പുവാൻ ജനതയ്‌ക്കെതിരായ വംശീയത അവസാനിപ്പിക്കുവാൻ ഇവർ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും പരിപാടികൾ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇവയൊക്കെ ഈ വൈദികാർത്ഥിയുടെ കൊലപാതകത്തിന് കരണമായോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.