പാലായിൽ യുവജനങ്ങളുടെ ഭീകരവാദ വിരുദ്ധ പ്രാർത്ഥനാ റാലിയും മാനവിക സമാധാന സദസും

നാർക്കോട്ടിക്, ലൗ ജിഹാദ് വിഷയങ്ങളിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രൂപതയിലെ എസ് എം വൈ എം, കെ സി വൈ എം എന്നീ യുവജന സംഘടനകൾ പാലായിൽ ഭീകരവാദ വിരുദ്ധ പ്രാർത്ഥനാ റാലിയും മാനവിക സമാധാന സദസും നടത്തി. ഇന്നലെ രാവിലെ വിവിധ പോയിന്റുകളിൽ നിന്നും പാലാ കുരിശുപള്ളി ജംഗ്ഷനിൽ എത്തുന്ന വിധത്തിലായിരുന്നു റാലി.

തുടർന്ന് വൈകുന്നേരം അഞ്ചു വരെ മാനവിക സമാധാന സദസ്സ് നടത്തപ്പെട്ടു. ജാതി മത രാഷ്ട്ര വർണ്ണ വർഗ ഭേദമന്യേ സുമനസുകളുടെ സഹകരണത്തോടെയായിരുന്നു സദസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.