അനിശ്ചിതത്വത്തിലായ സെമിനാരി വിദ്യാർത്ഥികൾക്കായി പ്രാർത്ഥിക്കുവാൻ ഒരുങ്ങി അർജന്റീനയിലെ വനിതകൾ

പ്രതിസന്ധികളുടെ നടുവിൽ വലയുന്ന സെമിനാരിക്കാർക്കായി പ്രാർത്ഥനയുടെ പിൻബലം നൽകി അർജന്റീനയിലെ വനിതകൾ. അർജന്റീനയിലെ സാൻ റാഫേൽ രൂപതയിലെ ‘സാന്റാ മരിയ മാഡ്രെ ഡി ഡിയോസ് സെമിനാരി’ അടച്ചുപൂട്ടിയതിനെ തുടർന്ൻ ഭാവി അനിശ്ചിതത്വത്തിലായ ഇരുപതിലധികം വൈദിക വിദ്യാർത്ഥികളെ ആത്മീയമായി ദത്തെടുക്കുന്നതിനുള്ള പദ്ധതിയുമായി ആണ് കത്തോലിക്കാ വനിതകൾ രംഗത്ത് ത്തിയിരിക്കുന്നത്.

രണ്ടു മാർഗ്ഗങ്ങളിലൂടെ സെമിനാരി വിദ്യാർത്ഥികളുടെ ആത്മീയ ദത്തെടുക്കലിൽ പങ്കാളികളാകാമെന്ൻ വനിതാ സംഘം എ.സി.ഐ പ്രസ്നാക്ക് അയച്ച പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. സെമിനാരി വിദ്യാർത്ഥിയെ ആത്മീയമായി ദത്തെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയോ കുടുംബമോ ഫോണിലൂടേയോ, വാട്ട്സാപ്പ് മെസ്സേജിലൂടേയോ ബന്ധപ്പെടണം. എങ്ങനെ ബന്ധപെടുന്നവർക്കായി ഒരു സെമിനാരി വിദ്യാർത്ഥിയെ നിശ്ചയിക്കുകയും, അവർ സെമിനാരി വിദ്യാർത്ഥിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സെമിനാരി വിദ്യാർത്ഥി തിരിച്ച് തന്നെ ദത്തെടുത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന നേരിട്ടുള്ള ദത്തെടുക്കലാണ് ഒന്നാമത്തെ മാർഗ്ഗം. അമേരിക്കയിൽ ഉത്ഭവിച്ച ‘സെവൻ സിസ്റ്റേഴ്സ്’ എന്ന പ്രസ്ഥാനത്തിൽ ഭാഗമാകുകയാണ് രണ്ടാമത്തെ മാർഗ്ഗം.

ഇതനുസരിച്ച് ഏഴു പേരടങ്ങിയ ഒരു വനിതാ സംഘത്തിലെ ഓരോരുത്തരായി ആഴ്ചയിൽ ഒരു മണിക്കൂർ വീതം തങ്ങൾക്കായി നിശ്ചയിക്കപ്പെട്ട സെമിനാരി വിദ്യാർത്ഥിക്കായി ദിവ്യകാരുണ്യ ആരാധന നടത്തുന്നതാണ്. തങ്ങളുടെ ദൈവ നിയോഗം പൂർത്തിയാക്കുവാനുതകുന്ന മാർഗത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സെമിനാരി വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നു വനിതാ സംഘം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.