എബോള ദുരിതമേഖലയില്‍ സേവനസന്നദ്ധരായി കത്തോലിക്കാ സന്നദ്ധസംഘടനകള്‍

എബോള ബാധിതമേഖലയില്‍ സേവനത്തിന് സന്നദ്ധരായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍. എബോള വൈറസ് ബാധിച്ചു രണ്ടുപേര്‍ മരണമടഞ്ഞ ഉഗാണ്ടയില്‍ ജനങ്ങള്‍ പരിഭ്രാന്തരയതോടെയാണ് കത്തോലിക്കാ സന്നദ്ധസംഘടനകള്‍ സേവനത്തിന് തയ്യാറായി എത്തിയത്.

എബോള ബാധിതരായവരുടെ ഇടയിലും മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ഇടയിലുമാണ് ഈ സന്നദ്ധസംഘടനകള്‍ സേവനം ചെയ്യുക. അവരുടെ സംരക്ഷണം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും ഈ സംഘടനകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഗവേര്‍ന്മെന്റുമായി സഹകരിച്ചാണ് കത്തോലിക്കാ സന്നദ്ധസംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. കൂടാതെ കരിത്താസുമായി സഹകരിച്ചു ആളുകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനും ഇവര്‍ പരിശ്രമിക്കുന്നു.

കഴിഞ്ഞ വര്‍ഷം എബോള മൂലം 1300 പേര്‍ മരണമടഞ്ഞിരുന്നു. ഈ അപകടമേഖലയില്‍ ഒട്ടും ഭയം കൂടാതെ സേവനത്തിന് സന്നദ്ധത പ്രകടിപ്പിച്ച സംഘടനകളെ അഭിനന്ദിച്ച് ധാരാളം ആളുകള്‍ രംഗത്തെത്തുന്നുണ്ട്.