കുടുംബത്തെയും വിശ്വാസത്തെയും സംരക്ഷിക്കുവാൻ കത്തോലിക്കർ ‘യുദ്ധത്തിന് തയാറാകണം’: സി. ഡെയർഡ്രെ ബേൺ

കുടുംബത്തെയും വിശ്വാസത്തെയും സംരക്ഷിക്കുവാൻ കത്തോലിക്കർ ‘യുദ്ധത്തിന് തയ്യാറായിരിക്കണം’ എന്ന് അന്തർദേശീയ പ്രൊ- ലൈഫ് കോൺഫറൻസിൽ സി. ഡെയർഡ്രെ ബേൺ പറഞ്ഞു. ലിറ്റിൽ വർക്കേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സന്യാസ സഭാ അംഗവും അമേരിക്കൻ ആർമിയിൽ സർജനും ആയിരുന്ന ഈ സമർപ്പിത കേണൽ പദവിയിലിരിക്കെയാണ് വിരമിച്ചത്.

ഈ ഇരുണ്ട കാലഘട്ടത്തിൽ ക്രിസ്തുവിനു വേണ്ടിയുള്ള പട്ടാളക്കാർ എന്ന നിലയിൽ നാം ഒരു യുദ്ധത്തിന് തന്നെ തയാറായിരിക്കണമെന്നു അവർ പറഞ്ഞു. കുടുംബത്തിനും വിശ്വാസത്തിനും വിരുദ്ധമായ കാര്യങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. അതിനെതിരെ നാമെല്ലാവരും ബോധവാൻമാരാകണമെന്നും അവർ ഓർമ്മിപ്പിച്ചു. ഹാർട്ട് ബീറ്റ് ഇന്റർനാഷണൽ എന്ന പ്രൊ ലൈഫ് സംഘടനയുടെ അൻപതാം വാർഷിക വേളയിൽ സംസാരിക്കുകയായിരുന്നു അവർ.

കത്തോലിക്കർ സ്നേഹം കൊണ്ട് യുദ്ധം ചെയ്യണം. അതുപോലെ തന്നെ ഭരണാധികാരികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യണം. കാരണം അവരുടെ വിശ്വാസവും മനോഭാവവുമാണ് ഗർഭച്ഛിദ്രത്തെയും അതിനെ അനുകൂലിക്കുന്ന നിയമങ്ങളെയും തീരുമാനിക്കുന്നത്. ഗർഭച്ഛിദ്രം വളരെ മോശവും മനുഷ്യത്വരഹിതവുമാണ്. ആളുകൾ അതിനെക്കുറിച്ചു ചിന്തിക്കാറില്ല. അതിനാൽ തന്നെ അത് വളരെ സ്വാഭാവികമായ ഒരു കാര്യമായി മാറുന്നു. “ദൈവമാണ് എല്ലാത്തിനേയുംകാൾ ഉന്നതൻ. അതിനാൽ പ്രാർത്ഥനാ യോദ്ധാക്കളായ നാം തീർച്ചയായും ഒരു യുദ്ധത്തിന് തയാറാകണം.” സി. ബേൺ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.