ഇന്ത്യയിൽ കത്തോലിക്കാ സ്കൂളുകൾ കോവിഡ് രോഗികളുടെ ആശുപത്രികളായി മാറുന്നു

കോവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയിൽ രോഗബാധിതർ ചികിൽസിക്കുവാനായി കത്തോലിക്കാ സ്‌കൂളുകൾ കോവിഡ് ആശുപത്രികളാക്കി മാറ്റുന്നു. ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം. ദക്ഷിണേന്ത്യയിലെ കർണാടകയിലെ ബാംഗ്ലൂർ കത്തോലിക്കാ അതിരൂപത ആണ് സ്‌കൂളുകൾ തുറന്നു നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഉടനീളം ബെഡിനും മരുന്നിനും ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾക്കും ലഭ്യത കുറവുണ്ട്. കത്തോലിക്കാ സ്ഥാപനങ്ങളും ഒപ്പം പൊതു ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും രോഗികളെ എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ സമയം ആണ് ബാംഗ്ലൂർ രൂപതാധ്യക്ഷൻ പീറ്റർ മച്ചാഡോ ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. “സ്കൂൾ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ സംരംഭം രാജ്യത്തെ ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ആശുപത്രികളിലെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കും. ഒപ്പം ക്രൈസ്തവരും അക്രൈസ്തവരും ആയ നഴ്‌സുമാരും ഡോക്ടർമാരും ഈ പ്രതിസന്ധി ഘട്ടത്തിൽ നടത്തുന്ന വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾക്കു അഭിനന്ദനം അർപ്പിക്കുന്നു” -ബിഷപ്പ് പറഞ്ഞു.

ഇതുകൂടാതെ ഓക്സിജന്റെ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ നൽകുവാനും രോഗികൾക്കു സഹായം എത്തിക്കുവാനും മറ്റുമായി ബന്ധുക്കളായവർക്കായി ഹെല്പ് ലൈൻ സംവിധാനവും രൂപത ഫലപ്രദമായി നടത്തി വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.