ആംഗ്യഭാഷയിൽ ക്രിസ്തുമസ് സന്ദേശം പകരുവാൻ ഒരുങ്ങി കത്തോലിക്കാ സ്‌കൂളുകൾ

ക്രിസ്തുമസ് സന്ദേശം എല്ലാവരിലും എത്തിക്കുവാൻ വ്യത്യസ്ത മാർഗ്ഗവുമായി അമേരിക്കയിലെ കത്തോലിക്കാ സ്‌കൂളുകൾ. ഈ പകർച്ചവ്യാധിയുടെ നാളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് ആംഗ്യഭാഷയിൽ സന്ദേശം പങ്കുവയ്പ്പിച്ചുകൊണ്ടാണ് ഇവർ വ്യത്യസ്തരാകുന്നത്. ചിക്കാഗോയിലെ സെന്റ് ഡാമിയൻ സ്കൂളിലെ വിദ്യാർത്ഥികളാണ് കൊറോണ പകരാതിരിക്കാനുള്ള മുൻകരുതലായും അനേകരിലേയ്ക്ക് ക്രിസ്തുമസ് സന്ദേശം എത്തിക്കാനുള്ള മാർഗ്ഗമായും ഇത്തരമൊരു രീതി അവലംബിച്ചിരിക്കുന്നത്.

വിദ്യാർത്ഥികൾ ഇടയന്മാരായി, മാലാഖമാരായി, മേരിയും ജോസഫും ആയുമൊക്കെ വേഷമിട്ട് ആംഗ്യഭാഷയിൽ ക്രിസ്മസ് ഷോ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. ആംഗ്യഭാഷയിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ സ്കൂളിൽ  പ്രശസ്ത ക്രിസ്മസ് കരോളുകളായ ‘സൈലന്റ് നൈറ്റ്’, ‘ഓ കം’, ‘ഓൾ യെ ഫെയ്ത്ത്ഫുൾ’ എന്നീ ഗാനങ്ങൾ പശ്ചാത്തല സംഗീതമാക്കി അവതരിപ്പിക്കും. ഇടവക ക്വയറിലെ മുതിർന്ന അംഗങ്ങൾ നൽകുന്ന ശബ്ദങ്ങളും ഉണ്ടായിരിക്കും.

കരോൾ ഗാനം ആലപിക്കുന്നത് ഈ ഒരു സാഹചര്യത്തിൽ സുരക്ഷിതമല്ല എന്ന് തിരിച്ചറിഞ്ഞു സ്‌കൂൾ അധികൃതർ ആംഗ്യഭാഷയിൽ ക്രിസ്തുമസ് സന്ദേശത്തെ പ്രചരിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.