പ്രൈഡ് ഓഫ് ഗുജറാത്ത് പുരസ്‌കാരത്തിന് അർഹനായി മലയാളി വൈദികൻ

ഈ വർഷത്തെ പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് മലയാളിയായ ഫാ. ജോമോൻ തൊമ്മനയ്ക്ക് ലഭിച്ചു. ഏപ്രിൽ ഏഴാം തീയതി നടന്ന ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി നിതിൻ പട്ടേൽ ആണ് അവാർഡ് സമ്മാനിച്ചത്. രാജ്കോട്ടിലെ ക്രൈസ്റ്റ് ക്യാമ്പസിന്റെ അദ്ധ്യക്ഷനായി സേവനം ചെയ്യുന്നതിനിടയിലാണ് ഫാ. ജോമോൻ  പുരസ്‌കാരത്തിന് അർഹനായത്.

സാമ്പത്തിക – സാമൂഹികമേഖലകളിലും, ദേശീയവളർച്ചയ്ക്കും സംഭാവന നൽകുന്നവർക്കാണ് പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് സമ്മാനിക്കുന്നത്. ക്രൈസ്റ്റ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സ്ഥാപക അദ്ധ്യക്ഷനും രാജ്കോട്ടിലെ ക്രൈസ്റ്റ് ആശുപത്രിയുടെ അദ്ധ്യക്ഷനുമായി ദീർഘകാലം സേവനം ചെയ്ത വ്യക്തിയുമാണ് അദ്ദേഹം. കോവിഡ്-19 പ്രതിരോധസേവനത്തിനു വേണ്ടി പൂര്‍ണ്ണസജ്ജമായ ഗുജറാത്തിലെ ആദ്യത്തെ ആശുപത്രിയാണ് ക്രൈസ്റ്റ് ആശുപത്രി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.