പപ്പറ്റ് ഷോയിലൂടെ മൊസാംബിക്കിലെ കുഞ്ഞുങ്ങളെ സന്തോഷവാന്മാരാക്കുന്ന കത്തോലിക്കാ വൈദികൻ

രാജ്യത്തെ സംഘർഷാവസ്ഥയിൽ മാനസികസമ്മർദ്ദം അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കിടയിൽ പപ്പറ്റ് ഷോ നടത്തി ഒരു വൈദികൻ. മൊസാംബിക്കിലെ പെംബ രൂപതയിലെ ഫാ. എഡെഗാർഡ് സിൽവ ജൂനിയർ എന്ന വൈദികനാണ് കുഞ്ഞുങ്ങൾക്ക് മാനസികമായ സന്തോഷം നൽകുന്നതിനായി പപ്പറ്റ് ഷോ നടത്തുന്നത്.

വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗഡോയിൽ സൈന്യത്തിന്റെ ആക്രമണം മൂലം ധാരാളം നിരപരാധികളാണ് കൊല്ലപ്പെടുന്നത്. ജീവനിൽ ഭയന്ന് ആളുകൾ മൊസാംബിക്കിലേയ്ക്ക് എത്തുന്നു. ഇത്തരത്തിൽ പാലായനം ചെയ്യപ്പെട്ട നൂറുകണക്കിന് കുട്ടികൾ മൊസാംബിക്ക് രൂപതയുടെ അഭയകേന്ദ്രങ്ങളിലുണ്ട്. തങ്ങൾക്കു ചുറ്റും നടക്കുന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാതെ പകച്ചുപോയ ഈ ബാല്യങ്ങൾക്ക് പപ്പറ്റ് ഷോയിലൂടെ സന്തോഷം പകരുകയാണ് ഈ വൈദികൻ. അതിനായി ഇദ്ദേഹത്തിന് മൊസാംബിക്ക് മെത്രാൻസമിതിയുടെ പിന്തുണയുമുണ്ട്.

ഈ കുട്ടികളിൽ പലരും അനാഥരായി മാറിയിരിക്കുകയാണ്. ഇവരുടെ മാതാപിതാക്കളോ സഹോദരങ്ങളോ ആയി പലരും കലാപത്തിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. ഈ അവസ്ഥയിൽ കൗൺസിലിങ്ങും മറ്റും ഫലം ചെയ്യില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ പപ്പറ്റ് ഷോയിലൂടെ അവരെ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുകയും മാനസികമായ ഉല്ലാസത്തിന് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത്. പപ്പറ്റ് ഷോയിലൂടെ കുഞ്ഞുങ്ങളെ വിനോദിപ്പിക്കുകയും ഒപ്പം അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംവദിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരം ഷോകൾ കൗണ്‍സിലിംഗിനേക്കാൾ ഗുണം ചെയ്യുന്നുവെന്നും അധികൃതർ കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.