ഫ്രാൻ‌സിൽ കത്തോലിക്കാ പുരോഹിതനെ കൊലപ്പെടുത്തി

ഫ്രാൻസിലെ വെൻഡീയിൽ അറുപതുകാരനായ കത്തോലിക്കാ പുരോഹിതനെ റുവാണ്ടൻ അഭയാർത്ഥി കൊലപ്പെടുത്തി. ഫാ. ഒലിവിയർ മെയ്റേ ആണ് കൊല്ലപ്പെട്ടത്. കൊലപാതകി പോലീസിനു മുൻപിൽ കീഴടങ്ങി.

കഴിഞ്ഞ ഒരു വർഷമായി, കൊല്ലപ്പെട്ട പുരോഹിതൻ ഈ റുവാണ്ടൻ അഭയാർത്ഥിക്ക് ആതിഥ്യം നൽകിയിരുന്നു. പടിഞ്ഞാറൻ ഫ്രാൻസിലെ മോണ്ട്ഫോർട്ട് മിഷനറിമാരുടെ പ്രൊവിൻസിയോള സുപ്പീരിയർ ആയിരുന്നു ഫാ. മെയ്റേ.

2012 -ൽ ഫ്രാൻ‌സിലെത്തിയ റുവാണ്ടൻ അഭയാർത്ഥിയായ ഇമ്മാനുവൽ അബായിസെങ്കയാണ്‌ കുറ്റവാളി എന്ന് സംശയിക്കുന്നു. അറുപതുകാരനായ പുരോഹിതനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച്ച രാവിലെ കൊലയാളി പോലീസ് സ്റ്റേഷനിലെത്തി. 2020 ജൂലൈ 18 -ന് നന്റാസിലെ സെന്റ് പിയറി ആൻഡ് സെന്റ് പോൾ കത്തീഡ്രലിനു തീയിട്ടതിന് കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് അബായിസെൻഗ.

പുരോഹിതന്റെ കൊലപാതകത്തിനു ശേഷം രാജ്യത്തെ കത്തോലിക്കർക്ക് എല്ലാ പിന്തുണയും നൽകി ആഭ്യന്തരമന്ത്രി ജെറാൾഡ് ദാർമാനിൻ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.