ലബനൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥന ആവശ്യപ്പെട്ട് ഒരു വൈദികൻ

ലബനനിലെ ബെയ്‌റൂട്ടിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ലെബനൻ കത്തോലിക്കാ വൈദികൻ ലോകമെമ്പാടുമുള്ള വിശ്വാസികളോട് തന്റെ രാജ്യത്തെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥന ആവശ്യപ്പെട്ടു.

“ഈ വിഷമഘട്ടത്തിൽ ലെബനനെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ നിങ്ങളിലും നിങ്ങളുടെ പ്രാർത്ഥനയിലും വളരെയധികം ആശ്രയിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകളിലൂടെ കർത്താവ് ലെബനനെ തിന്മയിൽ നിന്ന് സംരക്ഷിക്കും” – ഫാ. മൈൽഡ് എൽ-സ്കയീം ലെബനനിലെ കെസർവാനിലെ സെന്റ് ജോൺപോൾ രണ്ടാമൻ ചാപ്പലിലെ പ്രസ്താവനയിൽ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനങ്ങളിൽ 78 പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്‌റൂട്ടിലെ തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.