ദുശീലങ്ങളെ അതിജീവിക്കുവാൻ വി. മാക്‌സിമില്യൻ കോൾബെയോടുള്ള പ്രാർത്ഥന 

ഫ്രാൻസിസ്കൻ വൈദികനായിരുന്നു വി. മാക്‌സിമില്യൻ മരിയ കോൾബെ. രണ്ടാം ലോക മഹായുദ്ധ സമയത്ത്, മറ്റൊരു തടവുക്കാരന് പകരമായി സ്വയം മരണം തിരഞ്ഞെടുത്ത വ്യക്തിയാണ് വി. കോൾബെ. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തോട് പ്രത്യേക ഭക്തിയുണ്ടായിരുന്ന ഈ വിശുദ്ധൻ ദുശീലങ്ങൾക്ക് അടിമപ്പെട്ടവരുടെ പ്രത്യേക മധ്യസ്ഥനുമാണ്. നമ്മുടെ ജീവിതത്തെ അല്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കളുടെ ജീവിതത്തെ പല തരത്തിലുള്ള ദുശീലങ്ങൾ കാർന്നു തിന്നുമ്പോൾ അതിൽ നിന്നെല്ലാമുള്ള മോചനത്തിനായി ഈ വിശുദ്ധനോട് നമുക്കു മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കാം.

വി. മാക്‌സിമില്യൻ മരിയ കോൾബെയോടുള്ള മധ്യസ്ഥ പ്രാർത്ഥന ചുവടെ ചേർക്കുന്നു.

വി. മാക്‌സിമില്യൻ മരിയ കോൾബെ, ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിച്ച ജീവിതമായിരുന്നല്ലോ അങ്ങയുടേത്. മയക്കുമരുനിന്റെ അടിമത്തത്തിൽ കഴിയുന്ന ( വ്യക്തിയുടെ പേര് പറയുക) ക്കുവേണ്ടി അങ്ങയുടെ ശക്തമായ മാധ്യസ്ഥത ഞങ്ങൾ യാചിക്കുന്നു.
ഒരു കുടുംബനാഥന്റെ ജീവൻ നിലനിർത്താൻ സ്വന്തം ജീവൻ സമർപ്പിച്ച വിശുദ്ധാ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. അങ്ങ് ഞങ്ങളെ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്നേഹത്തിലും വിശുദ്ധിയിലും നിലനിൽക്കാൻ വേണ്ട കൃപയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളെ അടിമപ്പെടുത്തുന്ന എല്ലാ ദുശീലങ്ങളിൽ നിന്നും ഞങ്ങൾ പുറത്തുവരട്ടെ.
സകലത്തിന്റെയും നാഥാ എന്നേക്കും ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.