പരിശുദ്ധാത്മാവിനെ ആരാധിക്കാൻ ഒരു പ്രാർത്ഥന

ജീവിതത്തിൽ ക്രിസ്തുവിനോട് കൂടുതൽ അടുക്കാനാണ് നമ്മൾ എപ്പോഴും ശ്രമിക്കേണ്ടത്. അതിന് പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ. ഈ ലോകജീവിതത്തിൽ ദൈവസ്വരം തിരിച്ചറിഞ്ഞ് ജീവിക്കാൻ പരിശുദ്ധാത്മാവിനു മാത്രമേ നമ്മെ സഹായിക്കാൻ കഴിയൂ. പരിശുദ്ധാത്മാവിനെ ആരാധിക്കാൻ ഇതാ ഒരു പ്രാർത്ഥന ചുവടെ ചേർക്കുന്നു.

“ഓ, പരിശുദ്ധാത്മാവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. അങ്ങയുടെ കൃപ എന്റെ ആത്മാവിന് ശക്തി പകരട്ടെ. എന്റെ ഹൃദയത്തെ അങ്ങയുടെ ചൈതന്യത്താൽ നിറച്ച് നിർമ്മലമാക്കണമേ. ഞാൻ അങ്ങയെ അധികമായി സ്നേഹിക്കാൻ കൃപ ചൊരിയണമേ. എപ്പോഴും എന്നിൽ നിറഞ്ഞ് സ്വർഗ്ഗീയ ആനന്ദത്താൽ എന്നെ സമ്പന്നനാക്കണമേ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.