ദിവസം മുഴുവനും ദൈവസാന്നിധ്യത്തിൽ ആയിരിക്കാൻ സഹായിക്കുന്ന പ്രാർത്ഥന

ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തിലായിരിക്കാൻ നമുക്ക് കടമയുണ്ട്. എന്നാൽ തിരക്കേറിയ ജീവിതസാഹചര്യങ്ങൾ നിമിത്തം പലപ്പോഴും വ്യക്തിപരമായ പ്രാർത്ഥന പോലും നമ്മൾ ഒഴിവാക്കുന്നു. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ക്രിസ്തുവിനോട് ഒപ്പമായിരിക്കാൻ ഒരു മാർഗ്ഗമിതാ…

1. രാവിലെ ഉറക്കമുണരുമ്പോൾ ‘ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു’ എന്ന് ഉരുവിടുക.

2. ജോലിസ്ഥലത്തേക്കോ, സ്‌കൂളിലേക്കോ പോകാനിറങ്ങുമ്പോൾ ‘ഈശോയേ, എന്നോടൊപ്പമുണ്ടായിരിക്കണമേ’ എന്ന് പ്രാർത്ഥിക്കുക

3. ജീവിതത്തിന്റെ വിഷമാവസ്ഥകളിൽ ഇപ്രകാരം പ്രാർത്ഥിക്കുക – ‘ഈശോയേ, എന്നെ അങ്ങയോട് ചേർത്തുനിർത്തണമേ.’

4. സന്തോഷം അനുഭവപ്പെടുന്ന അവസരങ്ങളിലൊക്കെ ‘ഈശോയേ, ഞാൻ അങ്ങയെ ആരാധിക്കുന്നു’ എന്ന് പറയുക.

5. ജോലി ചെയ്യുമ്പോൾ ‘ഈശോയേ, എന്നെ സഹായിക്കണമേ’ എന്ന് മനസിൽ ഉരുവിടുക.

6. തെറ്റ് ചെയ്തു എന്ന് തിരിച്ചറിഞ്ഞാൽ ‘ഈശോയേ, എന്നോട് ക്ഷമിക്കണമേ’ എന്ന് മാപ്പ് അപേക്ഷിക്കുക.

7. ഉറങ്ങാൻ പോകുമ്പോൾ ഈശോയോട് ഇപ്രകാരം പറയുക – ‘ഈശോയേ, ഈ ദിവസത്തെയോർത്ത് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്നെ അങ്ങയുടെ ആത്മാവിനാൽ പൊതിയണമേ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.