മനുഷ്യകടത്താണ് ആധുനിക യുഗത്തിന്റെ അടിമത്തം: കത്തോലിക്കാ സന്യാസിനി  

ദൈവ സ്നേഹം മനസിലാക്കണമെങ്കില്‍ ആദ്യം നമ്മള്‍ മനുഷ്യരെ മനസിലാക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യണം എന്നാണ് സിസ്റ്റര്‍ നാക്കേയുടെ അഭിപ്രായം. മനുഷ്യരെ സ്നേഹിക്കാനും അവരെ സംരക്ഷിക്കാനും കഴിഞ്ഞില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നമ്മള്‍ ശുശ്രൂഷകര്‍  ആവുക എന്നതാണ് സിസ്റ്ററിന്റെ ചോദ്യം. മനുഷ്യക്കടത്തലിനെ തടയുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘യു. എസ് കാത്തോലിക് സിസ്റ്റേഴ്സ് എഗന്‍സ്റ്റ് ഹ്യുമന്‍ ട്രാഫിക്കിംഗ്’ എന്ന സംഘടനയുടെ സ്ഥാപകയാണ്  സിസ്റ്റര്‍ നാക്ക.

അടിമത്തത്തിന്‍റെ ചരിത്രം ഒരു പക്ഷേ സംസ്കാരങ്ങളുടെ ഉല്‍പത്തിയോളം തന്നെ  പഴക്കം ചെന്നതായിരിക്കും. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് ഒപ്പം തന്നെ വളര്‍ന്നു തുടുത്ത അടിമത്തം ഇന്നും ഓരോ ഇരയുടെയും മേല്‍ കരിനിഴലായി പാറി പറത്തുന്നുണ്ട്. ഇതിനെ വേരോടെ പിഴുതെറിയാനും, ഈ കെണികളില്‍ ആളുകള്‍ വീഴാതിരിക്കാനുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയുമാണ് സിസ്റ്റര്‍ മാര്‍ഗരേറ്റ് നാക്കേയും കൂട്ടരും.

ഒരുപക്ഷേ വിശ്വസിക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ പോലും മനുഷ്യക്കടത്തും അനീതികളും അരങ്ങേറുന്നുണ്ട് എന്ന് മനസിലാക്കണം എന്ന് സിസ്റ്റര്‍ പറഞ്ഞു. മധ്യ യു. എസിലെ നെബ്രാസ്കയിലെ പ്രാദേശിക വര്‍ഗക്കാര്‍ക്കിടയില്‍ നിന്ന് പോലും ആളുകള്‍ അപ്രത്യക്ഷരാകുന്നുണ്ട് എന്ന് സിസ്റ്റര്‍ ചൂണ്ടികാട്ടി. കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെ നിന്ന് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 63 ആളുകളെയാണ്.

“തെരുവില്‍ കന്നുകാലികളെ വാങ്ങുന്ന പോലെയോ സാധനങ്ങള്‍ വാങ്ങുന്ന പോലെയോ ഒക്കെയാണ് ഇപ്പോള്‍ മനുഷ്യരെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത്,” അവര്‍ തുടര്‍ന്നു. മനുഷ്യകടത്തില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളുടെ ശരാശരി പ്രായം 13 വയസാണ്.

ഇന്നത്തെ കാലഘട്ടത്തിലെ സാങ്കേതിക വിദ്യയുടെ സ്വാധീനവും അവര്‍ വ്യക്തമാക്കി. ഒരാളെ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് പരിചയപ്പെടുക, പിന്നീട് അടുക്കുക, ശേഷം ബന്ധം വളര്‍ത്തുക, പിന്നെ ഇത്തരം മനുഷ്യകടത്ത് നടത്തുന്ന ലോബികള്‍ക്ക് എളുപ്പമായി. കൃത്യ സമയത്ത് ഇരയെ വലയില്‍ വീഴ്ത്താം. അപരിചിതരുമായുള്ള ഇത്തരം ബന്ധങ്ങള്‍ ഒരുപാട് ആളുകളെ മനുഷ്യക്കടത്തിലേക്ക് എത്തിച്ചിട്ടുണ്ട് എന്ന് സിസ്റ്റര്‍ കൂട്ടിചേര്‍ത്തു.

യു എസിനെ സംബന്ധിച്ച്, ദാരിദ്ര്യത്തില്‍ കഴിയുന്നവരെ ഇതിലേക്ക് നയിക്കുക വളരെ എളുപ്പമാണ്. അവര്‍ക്ക് ഭക്ഷണമോ കിടപ്പടമോ ഒക്കെ വാഗ്ദാനം ചെയ്തു തട്ടിക്കൊണ്ട് പോകുന്നവരും ഉണ്ടെന്നു സിസ്റ്റര്‍ രേഖപ്പെടുത്തി. വീട് വിട്ടു ഓടുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ഇത്തരം ചതി കുഴികളില്‍ ചെന്ന് എത്താറുണ്ട്.  ഈ മനുഷ്യക്കടത്ത് തന്നെയാണ് ആധുനിക യുഗത്തിലെ ഏറ്റവും വലിയ അടിമത്ത്വം എന്ന് സിസ്റ്റര്‍ നാക്ക അടിവരയിട്ടു പറഞ്ഞു. ഇത്തരത്തില്‍ ഉള്ള ചൂഷണങ്ങള്‍ തടയുക എന്നതാണ് ദൈവത്തോട് ഉള്ള എന്റെ ഭക്തി എന്നും അവര്‍ കൂട്ടി ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.